പെരുമ്പാവൂർ : പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും വരള്‍ച്ച ശക്തമാകുന്ന സാഹചര്യത്തില്‍ പെരിയാര്‍ വാലി കനാലിലൂടെ ജലസേചനം എത്രയും വേഗം നടത്തി കര്‍ഷകരുടെയും ജനങ്ങളുടെയും കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം ഉണ്ടാകണമെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ പെരിയാര്‍ വാലി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിർദ്ദേശം നൽകി. കാലാവർഷം അവസാനിച്ചതോടെ ജല ലഭ്യത കുറഞ്ഞത് മൂലം വരൾച്ച ശക്തമായി.
പെരിയാർ വാലി കനാലിലൂടെ യുള്ള ജല ലഭ്യത അനുസരിച്ചു കൃഷി ചെയ്യുന്ന കർഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ട് എം എൽ എ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ അറിയിച്ചു. കനാൽ ജലത്തിന്റെ അപര്യാപ്തത മൂലം വാട്ടർ അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷനിൽ ജലവിതരണം ഭാഗീകമായി തടസപ്പെടുന്ന സ്ഥിതി ആണ് നില നില്കുന്നത് എന്നും എം എൽ എ ചൂണ്ടി കാണിച്ചു.
കാലാവർഷം ശക്തമായപ്പോൾ പല സ്ഥലങ്ങളിലും കാനലിന്റെ സൈഡുകൾ ഇടിഞ്ഞിരുന്നു. ഇതിന്റെ പുനർനിർമ്മാണം അവസാന ഘട്ടത്തിൽ ആണെന്നും കനാലിന്റെ ക്‌ളീനിംഗ് ജോലികൾ ഏകദേശം ഇതിനോടകം പൂർത്തിയാണെന്നും എം എൽ എ യുടെ നിർദ്ദേശ പ്രകാരം ഡിസംബർ 24 ന് ജലവിതരണം ട്രയൽ റൺ നടത്തി ജനുവരി ഒന്ന് മുതല്‍ പെരിയാര്‍ വാലി കനാലിലൂടെ വെള്ളം തുറന്നുവിടുന്നതായിരിക്കുമെന്ന് പി വി ഐ പി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി വി ബൈജു ഉറപ്പ് നൽകി.