കോതമംഗലം: മേതലയിലെ വീടാക്രമണക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ആക്രമണത്തിനിരയായ കുടുംബത്തിന് നീതി നിഷേധിക്കുകയും, അപമാനിക്കുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്. മുനിസിപ്പൽ ജംഗ്ഷനിൽ നിന് പ്രകടനമായി എത്തിയ സമരക്കാരെ പോലീസ് സ്റ്റേഷന് 100 മീറ്റർ അകലെ ബാരിക്കേട് വച്ച് തടഞ്ഞു. നെല്ലിക്കുഴി മേതലയിലെ അന്‍വറിന്റെ വീടാക്രമണക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും, അന്‍വറിനെയും ഭാര്യയേയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി അപമാനിച്ച പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.
മുനിസിപ്പല്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് ചെറുവട്ടൂര്‍ മണ്ഡലം പ്രസിഡന്റും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പിഎഎം ബഷീര്‍ നേതൃത്വം നല്‍കി. ഡിസിസി പ്രസിഡന്റ് .മുഹമ്മദ് ഷിയാസ് സമരം ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ മാത്യൂ കുഴല്‍ നാടന്‍ എംഎല്‍എസമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കോണ്‍ഗ്രസിന്റെ ജില്ലാ, ബ്ലോക്ക്, മണ്ഡലംതല നേതാക്കളും പോഷക സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും സമരത്തില്‍ അണിനിരന്നു. പ്രകടനമായി എത്തിയ സമരക്കാരെ പോലീസ് സ്റ്റേഷന് 100 മീറ്റര്‍ അകലെ ബാരിക്കേട് വച്ച് പോലീസ് തടഞ്ഞു.
ബാരിക്കേട് മറിച്ചിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നേറാന്‍ ശ്രമിച്ചെങ്കിലും വന്‍ പോലീസ് സന്നാഹം സ്ഥലത്ത് തമ്പടിച്ചിരുന്നതിനാല്‍ ബാരിക്കേട് മറികടക്കാന്‍ പ്രവര്‍ത്തകര്‍ക്കായില്ല. ബാരികേടിന് മുകളില്‍ ക്കയറി നിന്നും റോഡില്‍ കുത്തി ഇരുന്നും നിരവധി സമയം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചെങ്കിലും പോലീസ് അറസ്റ്റ് ചെയ്യാനോ, നീക്കം ചെയ്യാനോ ശ്രമിച്ചില്ല ആയതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.