കോതമംഗലം : ഓള്‍ കേരള റീട്ടെയിൽ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷൻ്റെ കോതമംഗലം താലൂക്ക് സമ്മേളനം ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി വി ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ സി പി ഐ എം ഏരിയ സെക്രട്ടറി കെ എ ജോയി,സി പി ഐ ജില്ലാ അസി. സെക്രട്ടറി ഇ കെ ശിവന്‍,പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു,സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ബേബി തോമസ്,ഇ പി വറുഗീസ്‌കുട്ടി,എം എം രവി,മാജോ മാത്യു,എം എസ് സോമന്‍,ടി എം ജോര്‍ജ്,ബിജി എം മാത്യു,പി പി ഗീവറുഗീസ്,കെ എസ് സനല്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
