കുട്ടമ്പുഴ: നിരവധി ആദിവാസികൾക്കും, രോഗികൾക്കും, എം.ജി യൂണിവേഴ്സിറ്റിയിൽ വിവിധ ആവശ്യങ്ങൾക്കായി പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കും ഉപകാരപ്പെടുന്ന കുട്ടമ്പുഴ – വെള്ളാരംകുത്ത് -കോട്ടയം എം.ജി യൂണിവേഴ്സിറ്റി- മെഡിക്കൽ കോളേജ് കെ.എസ്. ആർ.ടിസി ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. രാത്രി 8.40 ന് കോതമംഗലത്ത് നിന്ന് വെള്ളാരംകുത്തിന് സർവീസ് നടത്തുകയും തുടർന്ന് രാവിലെ 5.10 ന് വെള്ളാരംകുത്തിൽ നിന്ന് കോട്ടയം യൂണിവേഴ്സിറ്റി വഴി മെഡിക്കൽ കോളേജ് ബസ് സർവീസ് പുനഃരാരംഭിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
