മുവാറ്റുപുഴ : വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിച്ച കേസിൽ ഒരാൾ കൂടി പിടിയൽ. കണ്ണൂർ നടുവിൽ മണ്ടളം തോട്ടത്തിൽ വീട്ടിൽ അരുൺ കുര്യൻ (33) ആണ് മൂവാറ്റുപുഴ പോലീസിന്‍റെ പിടിയിലായത്. കാനഡ, റക്ഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ ജോലിവാഗ്ദാനം ചെയ്താണ് ഇയാൾ പണം തട്ടിയത്. വിസയുമായി ബന്ധപ്പെട്ട് കൊരട്ടി, തൃശൂർ, കാലടി, കുടിയാൻമല, അങ്കമാലി, കുന്നംകുളം, തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. മൂവാറ്റുപുഴയിൽ നിന്നു മാത്രം ഇരുപതോളം പേരിൽ നിന്ന് ഒന്നേമുക്കാൽ കോടിയോളം രൂപ ഇയാളടങ്ങുന്ന സംഘം തട്ടിയെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവശേഷം ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിലായിരുന്നു.
