കോതമംഗലം : ഗ്രാമീണ ടൂറിസം വികസനത്തിന് പുതിയ പദ്ധതികൾ തയ്യാറാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. വിദഗ്ദരുടെ സഹായത്താൽ തയ്യാറാക്കുന്ന പദ്ധതികൾ സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്തും ടൂറിസം വകുപ്പും ചേർന്ന് ഗ്രാമീണ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച . ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള ഏകദിനശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂതത്താൻ കെട്ട് ഡിവിഷൻ മെമ്പർ റഷീദ സലിം അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് മുഖ്യപ്രഭാക്ഷണം നടത്തി.
ടൂറിസം ഡപ്യൂട്ടി ഡയറക്ടർ അഭിലാഷ് ടി.ജി, ഡി റ്റി. പി. സി സെക്രട്ടറി ശ്യാം കൃഷ്ണൻ , റെസ്പോൺ സബിൾ ടൂറിസം ജില്ലാ കോ-ഓർഡിനേറ്റർ ബി. ഹരീഷ് എന്നിവർ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി എ എം ബഷീർ, ആലീസ് ഷാജു, കെ.എം അൻവർ അലി, ബേമ്പിൽ പോൾ, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേരൻ നായർ ജില്ല പഞ്ചായത്ത് അംഗങ്ങളായ പി എം നാസർ, ശാരദ മോഹ ൻ ,ഷാന്റി ഏബ്രഹാം, അനിമോൾ ബേബി, ഷൈമി വർഗ്ഗീസ്, ലിസി അലക്സ് , ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാൻസിസ് എന്നിവർ ആശംസകൾ അർപ്പിച്ചു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജസ്സി സാജു സ്വാഗതവും നന്ദിയും പറഞ്ഞു. വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും സെമിനാറിൽ സംസാരിച്ചു.