കോതമംഗലം : ഇണകൂടുകയായിരുന്ന ഉഗ്ര വിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെ ഇന്ന് ആവോലിച്ചാലിൽ നിന്ന് പിടികൂടി. ആവോലിച്ചാലിൽ വീടിനടുത്തു ഇണ ചേർന്നു കൊണ്ടിരുന്ന പാമ്പിനെ കണ്ട് വീട്ടുകാർ തടികുളം സെക്ഷൻ ഫോറസ്റ്റർ മുരളിയെ വിവരം അറിയിക്കുകയായിരുന്നു. വീടിൻ്റെ മുറ്റത്തെ കയ്യാലക്കെട്ടിലാണ് പാമ്പുകളെ കണ്ടത്. പാമ്പുപിടുത്ത വിദഗ്ദ്ധൻ C.K വർഗ്ഗീസ് എത്തി അതിൽ പെൺ പാമ്പിനെ പിടി കൂടിയപ്പോഴേക്കും ആൺ പാമ്പ് മാളത്തിൽ ഒളിച്ചതിനാൽ അതിനെ പിടികൂടാൻ ആയില്ല.
പിടിച്ച പാമ്പ് ഒരു മീറ്ററിലധികം നീളം കൂടിയ പൂർണ്ണ വളർച്ച എത്തിയതായിരുന്നു. പിടികൂടിയ പാമ്പിനെ ഉൾവനത്തിൽ തുറന്നു വിട്ടു. ഇതിന് മൂർഖൻ പാമ്പിനേക്കാൾ എട്ട് മടങ്ങ് അധിക വിഷം ഉണ്ടെന്ന് CK വർഗീസ് പറഞ്ഞു.