Connect with us

Hi, what are you looking for?

NEWS

കോതമംഗലത്തിനു ദീപാവലി സമ്മാനവുമായി മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാഡമി; കാൽ പന്തുകളിയിൽ പുത്തൻ കായിക പ്രതിഭകളെ വാർത്തെടുക്കുകയെന്നതാണ് മുഖ്യ ലക്ഷ്യം.

കോതമംഗലം: കാൽ പന്ത് കളിയിൽ കഴിവുള്ള കായിക പ്രതിഭകളെ വാർത്തെടുക്കുവാൻ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ തുടക്കം കുറിച്ചു. കേരളത്തിന്റെ കായിക തലസ്ഥാനം ആയ കോതമംഗലത്തിന് പുത്തൻ പ്രതീക്ഷയുമായിട്ടാണ് മാർ അത്തനേഷ്യസ് ഫുട്ബോൾ സ്കൂൾ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. കോതമംഗലത്തെയും പരിസരപ്രദേശങ്ങളിലെയും കഴിവുറ്റ താരങ്ങളെ കണ്ടെത്തി മികച്ച പരിശീലനത്തിലൂടെ അവരെ വളർത്തിയെടുക്കുകയും ജില്ലാ അക്കാദമി ലീഗിലും സംസ്ഥാന അക്കാദമി ലീഗ്കളിലും കളിക്കാൻ താരങ്ങളെ പ്രാപ്തരാക്കുകയും മികച്ച പ്രകടനം കാഴ്ച വെക്കുന്നവരെ കേരള പ്രീമിയർ ലീഗ് പോലുള്ള മത്സരങ്ങൾക്ക് വഴി തുറന്നുനൽകുന്ന മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ ഒരു നഴ്സറി എന്ന കാഴ്ചപ്പാടിൽ ആണ് ഇങ്ങനെ ഒരു സംരംഭം തുടങ്ങാൻ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.


അക്കാദമിയിൽ U-14, U-16, U – 18 ( MAFA Reserve ) കളിക്കാരെ ആയിരിക്കും പരിഗണിക്കുക.
മികച്ച 11 A സൈഡ് പുൽ മൈതാനതായിരിക്കും കുട്ടികൾക്ക് പരിശീലനം. ടെക്നിക്കൽ സെഷനുകൾ, ടാക്ടിക്കൽ സെഷനുകൾ, കണ്ടീഷനിംഗ് സെഷനുകൾ, വീഡിയോ ക്ലാസുകൾ,
സൈക്കോളജിക്കൽ ട്രെയിനിങ്, പരിശീലനം മത്സരങ്ങൾ, യോഗ ട്രെയിനിങ്,
റിക്കവറി സെഷനുകൾ (Swimming/ICE Bath) എന്നിവ അക്കാദമിയിലെ പരിശീലനത്തിന്റെ ഭാഗമായിരിക്കും. ജർമൻ കോച്ചിംഗ് കോഴ്സുകളും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ലൈസൻസുകളും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ലൈസൻസുകളും, ഫുട്സാൽ ലൈസൻസ് നേടിയ പരിശീലകരും ആയിരിക്കും അക്കാഡമിയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നത്.

അക്കാദമി പ്രവർത്തനം ആരംഭിക്കുന്നതോടെ എറണാകുളം ജില്ലയിലെ തന്നെ ആധുനിക സൗകര്യങ്ങളോടുകൂടിയ ഏറ്റവും വലിയ അക്കാദമി ആയിരിക്കും കോതമംഗലം മാർ അത്തനേഷ്യസ് ഫുട്ബോൾ സ്കൂൾ. കഴിവുള്ള താരങ്ങൾക്ക് സ്കോളർഷിപ്പ് നൽകി പരിശീലനം ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുക എന്നൊരു ലക്ഷ്യം കൂടി അക്കാദമി മുന്നോട്ടുവയ്ക്കുന്നു. എല്ലാവിധ സൗകര്യങ്ങളും സ്വന്തമായുള്ള കേരളത്തിലെ തന്നെ മികച്ച അക്കാദമി ആയിരിക്കും കോതമംഗലം എം. എ. യുടേത്.

You May Also Like

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം . താലൂക്കിൽ ആകെ 30 സ്കൂളുകളിലായി 2824 കുട്ടികളാണ് പരീക്ഷ എഴുതിയത്.13 സർക്കാർ സ്കൂളുകൾ,16എയ്ഡഡ് സ്കൂളുകൾ,1 അൺ...

CRIME

പെരുമ്പാവൂർ: നിരവധി മോഷണക്കേസിലെ പ്രതി പോലീസ് പിടിയിൽ . ട്രിച്ചി ലാൽഗുഡി മനയ്ക്കൽ അണ്ണാനഗർ കോളനിയിൽധർമ്മരാജ് (29) നെയാണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഒന്നാം തീയതി പെരുമ്പാവൂർ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

പാലക്കുഴ : പുലി ഭീതിയിൽ പാലക്കുഴ നിവാസികൾ. പഞ്ചായത്തിലെ മാറിക വഴിത്തല മേഖലയിൽ പുലി ഇറങ്ങിയതായുള്ള ആശങ്ക പടർന്നതോടെ ജനങ്ങൾ ഭീതിയിലാണ്. തിങ്കളാഴ്ച രാത്രിയാണ് വഴിത്തല പതിപ്പള്ളി സജിയുടെ വീടിന്റെ പരിസരത്ത് പുലിയെ...