പെരുമ്പാവൂർ : മോട്ടോർമോഷണം ചെയ്തു കൊണ്ടുപോയ അതിഥി തൊഴിലാളിയെ പിടികൂടി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിയായ ജിയാറുൾ മണ്ഡല്‍ (30) ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. വെങ്ങോല സ്വദേശിയായ വീട്ടുടമസ്ഥന്‍റെ കാർപോർച്ചിനു സമീപം സ്ഥാപിച്ചിരുന്ന പതിനയ്യായിരം രൂപ വിലയുള്ള മോട്ടോർ ആണ് ഇയാൾ മോഷണം ചെയ്ത് കൊണ്ടുപോയത്. പെരുമ്പാവൂർ സബ് ഇൻസ്പെക്ടർ സി.ബി.അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
