കോതമംഗലം : ആയിരക്കണക്കിന് തീർത്ഥാടകർ കോതമംഗലം നഗരത്തിൽ എത്തിച്ചേരുന്ന കന്നി 20 ചെറിയ പള്ളി പെരുന്നാൾ നടന്ന് വരുന്ന സാഹചര്യത്തിൽ നഗരത്തിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെയും കൊറോണ അണുവിമുക്ത ശുചീകരണവും ലക്ഷ്യമാക്കി കോതമംഗലം താലൂക്ക് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ പെരുന്നാൾ തീരുന്നത് വരെ നഗരം അണുനശീകരണം പ്രവർത്തനം തുടങ്ങി. കോതമംഗല ചെറിയ പള്ളിത്താഴത്ത് നിന്ന് തുടങ്ങിയ പരിപാടിയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാർ ഉദ്ലാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് ഷാജി പീച്ചക്കര അദ്ധ്യക്ഷനായി.
കോതമംഗലം ഫയർ ആന്റ് റെസ്കൂ ഇൻസ്പെക്ടർ ബഹു കരുണാകരൻ പിള്ള മുഖ്യ പ്രസംഗം നടത്തി. പൗരസമിതി ജനറൽ സെക്രട്ടറി മനോജ് ഗോപി , രക്ഷാധികാരി അഡ്വ. പോൾമുണ്ടക്കൽ, ട്രഷറർ ജിജി പുളിക്കൽ ഭാരവാഹികളായ ടി.പി. മേരിദാസൻ , , ഇ.കെ. ഏലിയാസ് , റോയി പിട്ടാപ്പിള്ളി, എന്നിവർ പ്രസംഗിച്ചു : ഫോട്ടോ: കന്നി 20 ചെറിയ പള്ളി പെരുന്നാളിനോടനുബന്ധിച്ച് കോതമംഗലം പൗരസമിതി എല്ലാ ദിവസവും നടത്തിവരുന്ന നഗര അണുവിമുക്ത ഫോഗിങ്ങ് ഉദ്ഘാടനം ചെറിയ പള്ളിത്താഴത്ത് മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി നിർവ്വഹിക്കുന്നു.