Connect with us

Hi, what are you looking for?

AGRICULTURE

ആഫ്രിക്കൻ ഒച്ചിൻ്റെ ആക്രമണം; സ്ഥലങ്ങൾ സന്ദർശിക്കുകയും പ്രതിരോധ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്ത് വിദഗ്ദ്ധ സംഘം.

കോതമംഗലം: മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിൻ്റെ കടുത്ത ആക്രമണം ഉണ്ടായി എന്ന വിവരം കിട്ടിയതോടനുബന്ധിച്ചാണ് കാർഷിക സർവ്വകലാശാല ഓടക്കാലി സുഗന്ധതൈല – ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റൻ്റ് പ്രൊഫസറും, കോതമംഗലം കാർഷിക വിജ്ഞാന കേന്ദ്രം പ്രതിനിധിയുമായ ഡോ. കെ.തങ്കമണിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം രാമല്ലൂർ ഭാഗങ്ങളിലെ കൃഷിയിടങ്ങളിലെ ഒച്ചിൻ്റെ ആക്രമണം നേരിട്ടു വിലയിരുത്തി. കപ്പിലാം വീട്ടിൽ സാജുവിൻ്റെ വാഴക്കൃഷി, കാർമലൈറ്റ് കോൺവെൻ്റ് പരിസരത്തെ ചേന, മഞ്ഞൾ, വാഴ, പുഷ്പകൃഷി തുടങ്ങിയവയിലെല്ലാം ഒച്ചിൻ്റെ കടുത്ത ആക്രമണം കണ്ടെത്തി.

പ്രദേശത്തെ ജനങ്ങളെ മുഴുവൻ സംഘടിപ്പിച്ചുള്ള സംയോജിത നിയന്ത്രണ മാർഗ്ഗങ്ങളാണ് ഇത്തരം സാഹചര്യത്തിൽ ചെയ്യേണ്ടത്. മുനിസിപ്പാലിറ്റിയുമായി ഒത്തു ചേർന്ന് തൊഴിലുറപ്പു മേഖല, സന്നദ്ധ സംഘടനകൾ, റസിഡൻ്റ്സ് അസോസിയേഷനുകൾ,യുവജന സംഘടനകൾ തുടങ്ങിയവരെ ബന്ധപ്പെടുത്തി സാമൂഹിക അടിസ്ഥാനത്തിലുള്ള നിയന്ത്രണത്തിനാവശ്യമായ നടപടികൾ ഉടനെ സ്വീകരിക്കുന്നതാണന്ന് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു അറിയിച്ചു. നിയന്ത്രണമാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിൽ പ്രദേശത്തെ എല്ലാവരുടേയും സഹകരണം ഉണ്ടാവണമെന്നും, ഒച്ചിൻ്റെ സാന്നിദ്ധ്യം എവിടെ കണ്ടാലും ഉടൻ തന്നെ ബന്ധപ്പെട്ട കൃഷിഭവനിലോ ജനപ്രതിനിധികളെയോ അറിയിക്കണമെന്നും കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.

മുനിസിപ്പൽ കൗൺസിലർ അഡ്വ: ജോസ് വർഗ്ഗീസ്, ഓടാക്കാലി ഗവേഷണ കേന്ദ്രത്തിലെ ലാബ് അസിസ്റ്റൻറ് അബിൻസ് എസ് സിദ്ധിക്ക്, കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഇ.പി. സാജു തുടങ്ങിയവർ കൂടാതെ സമീപ പ്രദേശത്തെ കർഷകരും വിദഗ്ദ സംഘത്തോടൊപ്പം ചേർന്നു. സംഘം താഴെപ്പറയുന്ന നിർദേശങ്ങൾ നല്കി. തുടർച്ചയായി മഴയുള്ള ഈ സാഹചര്യത്തിൽ ഇതു വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്.

പ്രതിരോധ മാർഗ്ഗങ്ങൾ കൂട്ടായി ചെയ്യുന്നതു വഴിമാത്രം നിയന്ത്രണം സാധിക്കുകയുള്ളൂ.
ഈർപ്പവും തണലും കൂടുതലുള്ള സ്ഥലങ്ങളിലാണ് ഒച്ചുകൾ കൂട്ടത്തോടെ ഉണ്ടാവുക. തോട്ടം പരിപാലനവും കളനിയന്ത്രണവും കൃത്യമായി ചെയ്യേണ്ടതാണ്.
*മണ്ണിൽ മുട്ടയിടു പെരുകുന്നതു കൊണ്ടാണ് ഒച്ചുകൾ നിയന്ത്രണാതീതമായി വർദ്ധിക്കാൻ കാരണം. നന കുറയ്ക്കുകയും വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ ഒഴിവാക്കുകയും വേണം.
*സന്ധ്യ കഴിഞ്ഞ് പുറത്തു വരുന്ന ഇവയെ ശേഖരിച്ച് 20%. ഉപ്പുവെള്ളത്തിൽ (ഉപ്പ് 200 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ) ഇട്ടോ, 5% വീര്യമുള്ള ( 50 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ)
തുരിശ് ലായനിയിൽ ഇട്ടോ നശിപ്പിക്കേണ്ടതാണ്.
* നനഞ്ഞ ചണച്ചാക്കുകൾ ഇട്ട് അതിലേക്ക് ആകർഷിക്കപ്പെടുന്നവയെ ഉപ്പുവെള്ളം / തുരിശു ലായനി ഉപയോഗിച്ച് നശിപ്പിക്കാം. *കാബേജ് ഇല, പപ്പായ ഇല, തണ്ട്, പച്ചക്കറി അവശിഷ്ടങ്ങൾ തുടങ്ങിയവ നനഞ്ഞ ചണച്ചാക്കിലാക്കി ഒരു ദിവസം പുളിപ്പിച്ച ശേഷം അതിൽ ആകർഷിക്കപ്പെടുന്ന ഒച്ചുകളെ കൂട്ടായി ശേഖരിച്ച് നശിപ്പിക്കാം.
*മൺചട്ടിയിൽ 500 ഗ്രാം ഗോതമ്പുപൊടി, 200 ഗ്രാം ശർക്കര, 5 ഗ്രാം യീസ്റ്റ്, 25 ഗ്രാം തുരിശ് എന്നിവ കുറച്ച് വെള്ളം ചേർത്തിളക്കി കുഴമ്പു രൂപത്തിൽ ഒരു ദിവസം പുളിപ്പിച്ച ശേഷം വച്ചാൽ ഒച്ചുകൾ ഈ കെണിയിലേക്ക് ആകർഷിക്കപ്പെട്ട് ചത്തുപോവും. ഇതേ ലായനി മണ്ണിൽ ഒരടി ആഴത്തിൽ കുഴിയെടുത്ത് അതിൽ ഇടുകയും ചെയ്യാം.
*ഒരടി ആഴത്തിൽ കുഴിയെടുത്ത് അതിൽ ഒരു ദിവസം പുളിപ്പിച്ച പൈനാപ്പിൾ, പഴം, പപ്പായ അവശിഷ്ടങ്ങളും ശർക്കരയും യീസ്റ്റും ചേർത്ത് ഇട്ടാൽ ഒച്ചുകൾ ഇതിലേക്ക് ആകർഷിക്കപ്പെടുകയും രാവിലെ കുഴിയിൽ തുരിശിട്ട് ഒച്ചുകളെ നശിപ്പിക്കുകയും ചെയ്യാം.
*കൃഷിയിടത്തിനു ചുറ്റുമായി തുരിശു പൊടി, ബോറാക്സ് പൗഡർ, ബ്ലീച്ചിങ് പൗഡർ തുടങ്ങിയവ വിതറി ഒച്ചുകളെ അകറ്റി നിർത്താം.
* 2 % വീര്യത്തിൽ കാപ്പിപ്പൊടി വെളുത്തുള്ളി സത്ത്, ചെടികൾക്കു ചുറ്റും നനയാത്ത അറക്കപ്പൊടി, കുമ്മായം, ചാരം, തുരിശ്, സൂപ്പർ ഫോസ്ഫേറ്റ് വളം എന്നിവ ഇടുന്നതും ഒച്ചിനെ അകറ്റാൻ സഹായിക്കും.
*50 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി കൃഷിയിടത്തിനു ചുറ്റും ഒഴിക്കുന്നത് ഒച്ചുകൾ തോട്ടത്തിൽ കടക്കാതിരിക്കാൻ സഹായിക്കും.
*കോപ്പർ ഓക്സി ക്ലോറൈഡ് 3 ഗ്രാം ഒരു ലിറ്റർ എന്ന നിരക്കിൽ വെള്ളത്തിൽ കലക്കി തളിക്കാം. (വെള്ളരിവർഗ്ഗം, നെല്ല് എന്നിവയിൽ തളിക്കരുത്). പുകയില 30 ഗ്രാം ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ചത് 60 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചതുമായി ചേർത്ത് വിളകളിൽ തളിക്കാം.
*വേനൽക്കാലത്താണ് കെണി ഉപയോഗിച്ചുള്ള നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ ഏറ്റവും എളുപ്പം. *അനിയന്ത്രിതമായ തോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാത്രം കൃഷിഭവനുമായി ബസപ്പെട്ട് രാസകീടനാശിനികൾ പ്രയോഗിക്കാവുന്നതാണ്. *പ്രദേശത്തെ ജനങ്ങളെ മുഴുവൻ സംഘടിപ്പിച്ചുള്ള സംയോജിത നിയന്ത്രണ മാർഗ്ഗങ്ങളാണ് ഇത്തരം സാഹചര്യത്തിൽ ചെയ്യേണ്ടത്.

You May Also Like

CRIME

  കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. തൃക്കാരിയൂർ അയിരൂർപാടം വിമലാലയം വീട്ടിൽ വിവേക് ബിജു (25) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ്...

NEWS

കോതമംഗലം:ആലുവ മൂന്നാർ രാജപാത ഗതാഗതത്തിനായി തുറന്ന് നൽകണമെന്നും രാജപാത സമരവുമായി ബന്ധപ്പെട്ട് ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിലിനും, ജന പ്രതിനിധികൾക്കും, പൊതുജനങ്ങൾക്കും എതിരായി എടുത്ത കേസുകൾ പിൻവലിക്കണമെന്നും താലൂക്ക് വികസന സമിതി യോഗം...

NEWS

പെരുമ്പാവൂർ : പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് പെരുമ്പാവൂരിലേക്ക് എത്തുകയാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു. നാളെ 11/4/25 വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് വി കെ ജെ ഇൻറർനാഷണൽ ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ ഇന്ത്യൻ...

NEWS

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, പുല്ലുവഴിച്ചാല്‍ ജനവാസമേഖലകളില്‍ കുട്ടിയാനകളുള്‍പ്പെടെയുള്ള കാട്ടാനക്കൂട്ടം ഇറങ്ങിയത് പ്രദേശ വാസികള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാത്രി എത്തിയ എട്ടു കാട്ടാനകള്‍ ഇന്നലെ രാവിലെയും കൃഷിയിടങ്ങളില്‍ തന്നെ തുടരുകയായിരുന്നു. രാവിലെ...

NEWS

പെരുമ്പാവൂര്‍: ഏഴേകാല്‍ക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. പശ്ചിമ ബംഗാള്‍ തനാര്‍ പറ സ്വദേശി നയന്‍ ഖാന്‍ (27) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ചെറുവേലിക്കുന്നത്ത് ഇയാള്‍ നടത്തുന്ന മീന്‍കടയില്‍ ഫ്രിഡ്ജിനകത്ത്...

NEWS

കോതമംഗലം : ചരിത്ര വസ്തുതകൾ ഉൾക്കൊള്ളുന്ന കലാ പ്രകടങ്ങളെ ഭരണകൂടം ഭയപ്പെടുകയാണ്. എമ്പുരാൻ ഉൾപ്പെടെയുള്ള സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ ഇന്ന് നടക്കുന്ന അക്രമണങ്ങൾ പ്രതിഷേധാർഹമാണെന്നും വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്....

ACCIDENT

കോതമംഗലം : കോതമംഗലം മുൻസിപ്പാലിറ്റി വാർഡ് 16 അമ്പലപ്പറമ്പിൽ ഡ്രൈവിംഗ് പരിശീലനതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കാർ പെരിയാർവാലി കനാലിലേക് തലകീഴായി മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.കുത്തുകുഴി വെളിയത്ത് ജോൺസൺ ഉലഹാന്നാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള...

ACCIDENT

കോതമംഗലം: – കോതമംഗലത്തിന് സമീപം ഊഞ്ഞാപ്പാറയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പൂയംകുട്ടി, മണികണ്ഠൻചാലിൽ താമസിക്കുന്ന സന്തോഷ് ആണ് മരിച്ചത്. സന്തോഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

SPORTS

പല്ലാരിമംഗലം : കഴിഞ്ഞ ഇരുപത്തിഏഴ് വർഷക്കാലമായി സാമൂഹീക സാംസ്കാരീക ആരോഗ്യ ജീവകാരുണ്യ ശുചീകരണ കലാകായീക മേഖലകളിൽ സജീവ സാന്നിദ്ധ്യമായി പ്രവർത്തിച്ചുവരുന്ന അടിവാട് ഹീറോ യംഗ്സ് ക്ലബ് ആൻഡ് റീഡിങ് റൂമിൻ്റെ ആഭിമുഖ്യത്തിൽ കിടപ്പ്...

NEWS

കോതമംഗലം: കേരളോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം മാർ ബേസിൽ ഗ്രൗണ്ടിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ബുക്ക്‌ സ്റ്റാൾ ഉദ്ഘാടനം സാഹിത്യനിരൂപകൻ എൻ ഇ സുധീറും...

NEWS

കോതമംഗലം : കോതമംഗലം നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന അനാശ്രിതഃ ന്യൂറോ റീഹാബിലിറ്റേഷന്റെ സമന്വമായ പ്രവർത്തനത്തിന്റെ ഭാഗമായി 1 വർഷം മുൻപ് മരത്തിൽ നിന്ന് വീണു ചലനമില്ലാതെ കിടപ്പിലായിരുന്ന...

NEWS

കോതമംഗലം : നിധി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് നടന്ന മെഡിക്കൽ ക്യാമ്പ് ആന്റണി ജോൺ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കോട്ടയം കാരിത്താസ്, അങ്കമാലി ലിറ്റിൽ ഫ്ലവർ, കോതമംഗലം മാർ ബസേലിയോസ്‌...

error: Content is protected !!