കോതമംഗലം: താലൂക്കിൽ തന്നെ ആദ്യമായി തുടങ്ങിയ വെജിറ്റബിൾ കിയോസ്ക് കോതമംഗലം നഗരസഭ കുടുംബശ്രീ സി.ഡി.എസ്സിന് കീഴിൽ ആരംഭിച്ചു. ഇതുവഴി പാവപ്പെട്ട ഒരു അയൽകൂട്ട കുടുംബത്തിന് ജീവിതമാർഗം കണ്ടെത്തി കൊടുക്കാൻ സാധിച്ചു. കർഷകരുടെ പച്ചക്കറി, പാൽ ഉല്പന്നങ്ങൾ കിയോസ്ക് വഴി വിറ്റഴിക്കുവാൻ ഉള്ള അവസരമായി മാറ്റാൻ കഴിഞ്ഞു. നഗരസഭ കറുകടം 21-90 കിയോസ്കിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ വാർഡിൽ ആരംഭിച്ച മുനിസിപ്പൽ ചെയർമാൻ ശ്രീ.കെ.കെ.ടോമി നിർവ്വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി.സിന്ധു ഗണേശൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.ഡി.എസ്.ചെയർപേഴ്സൺ ശ്രീമതി.ജിൻസി സിജു സ്വാഗതം പറഞ്ഞു.
മുനിസിപ്പൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.എ.നൗഷാദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.വി.തോമസ്, കൗൺസിലർമാരായ ശ്രീ.ഷെമീർ പനയ്ക്കൽ, ശ്രീ.സിബി സ്കറിയ, ശ്രീമതി ബബിത മത്തായി, ശ്രീ.റിൻസ് റോയ്, ശ്രീ.എൽദോസ് കീച്ചേരി, കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.