കോതമംഗലം : പൈങ്ങോട്ടൂരിൽ എൽഡി എഫ് നേതൃത്വത്തിൽ കൊണ്ടുവന്ന ആവിശ്വാസം പാസായി. ഇതോടെ യു ഡി ഫ് ന് പഞ്ചായത്ത് ഭരണം നഷ്ട്ടപെട്ട് പ്രസിഡന്റ് സി സി ജെയ്‌സൺ പുറത്തായി. പ്രസിഡന്റ് സിസി ജെയ്‌സണെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ കൊണ്ടു വന്ന അവിശ്വാസമാണ് പാസായത്. ഇതിനിടെ യു ഡി എഫ് നെ കുരിക്കിലാക്കികൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോൺഗ്രസ്‌ലെ തന്നെ നിസാർ മുഹമ്മദ് തന്റെ സ്ഥാനം രാജിവെക്കുകയും ചെയിതു. പ്രസിഡന്റ് ആയിരുന്ന സിസിയുമായിട്ടുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്കുള്ള കാരണമെന്നറിയുന്നു.
രാജിവച്ച വൈസ് പ്രസിഡന്റ് നിസാർ മുഹമ്മദ് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഇതോടെ പഞ്ചായത്ത് ഭരണം പൂര്‍ണ്ണമായി യുഡിഎഫിന് നഷ്ടമായി. കോതമംഗലം ബ്ലോക് ഡവലപ്‌മെന്റ് ഓഫീസര്‍ക്ക് കടവൂര്‍ നോര്‍ത്ത് ആറാം വാര്‍ഡ് അംഗം സന്തോഷ് ജോര്‍ജ് മൂഴിയിലാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നത്. മൂന്നാം വാര്‍ഡ് അംഗം സാബു മത്തായിയാണ് അവിശ്വാസത്തെ പിന്താങ്ങയത്. 13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ആറ് വീതം എല്‍ഡിഎഫ് -യുഡിഎഫ് അംഗങ്ങളാണുള്ളത്.
സ്വതന്ത്ര്യയായി ജയിച്ച സിസി ജെയ്‌സണ്‍ യുഡിഎഫ് പിന്തുണയോടെ പ്രസിഡന്റാവുകയായിരുന്നു. ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ്സിന്റെയും, മുവാറ്റുപുഴ എം എൽ എ ഡോ.മാത്യു കുഴലനാടന്റെയും പഞ്ചായത്തായ പൈങ്ങോട്ടൂരിൽ കോൺഗ്രസിന് പഞ്ചായത്ത് ഭരണം നഷ്ട്ടപെട്ടത് കനത്ത തിരിച്ചടിയായി.