Connect with us

Hi, what are you looking for?

Entertainment

കോതമംഗലം സ്വദേശികളുടെ നിറസാന്നിധ്യം കൊണ്ട് ദുബായിൽ നിന്നും ഒരു “AFTER EFFECT”.

ദുബായ് : OTT സിനിമകളും, ഷോർട്ട് ഫിലിമുകളും അരങ്ങ്‌ വാഴുന്ന ഈ കാലത്ത്‌, വളരെ ചുരുക്കം സിനിമകൾക്ക്‌ മാത്രമാണു ജനങ്ങളുടെ ചിന്തകളിൽ മാറ്റമുണ്ടാക്കാൻ കഴിയുന്നത്‌. തികച്ചും വ്യത്യസ്തവും എന്നാൽ വളരെയധികം കാലികപ്രസക്തിയുള്ളതുമായ ഒരു വിഷയമാണ് അപ്രകാരമുള്ള ‘Aftereffect’ എന്ന ഈ ഷോർട്ട് ഫിലിമിൽ പ്രതിപാദിച്ചിരിക്കുന്നത്. തങ്ങളുടെ ആരാധകരെ ലക്ഷ്യം വച്ച്‌, പ്രതിഫലം മാത്രം അടിസ്ഥാനമാക്കി പരസ്യചിത്രങ്ങളിൽ അഭിനയിക്കുന്ന സിനിമാതാരങ്ങൾ ഉണ്ടായേക്കാം. അതേ പോലെ, അന്ധമായ അരാധന മൂലം അവർ പറയുന്നതെന്തും വിശ്വസിക്കുന്ന ജനങ്ങളും ഉണ്ടായേക്കാം. ഇങ്ങനെയുള്ള ആളുകളുടെ ഒരു പ്രവർത്തിയുടെ പരിണിതഫലത്തിന്റെ കഥ. സിനിമക്ക്‌ വേണ്ട അതിശയോക്തി കലർത്തി, വളരെ മനോഹരമായി ഈ ഷോർട്ട്‌ ഫിലിം മെനഞ്ഞിരിക്കുന്നതിൽ കോതമംഗലം സ്വദേശികളുടെ സാനിധ്യം ഉണ്ടെന്നുള്ളത് കൂടുതൽ പ്രസക്തമാകുന്നു. പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്ന ദീപു ചാക്കോ, നിർമ്മാതാവ് കൂടിയായ സിജി ഫിലിപ്പ്, കോട്ടപ്പടി സ്വദേശിയായ ജിതിൻ റോയ് പുതുക്കുന്നത്ത് എന്നിവർ ദുബായിയിൽ ജോലി ചെയ്യുന്ന കോതമംഗലംകാരാണ്.

പ്രശസ്തിയും ആരാധകരും ഉണ്ടാകുമ്പോൾ, അതിന്റെ കൂടെ തന്നെ തങ്ങൾക്ക്‌ സമൂഹത്തോട്‌ ചില ഉത്തരവാദിത്ത്വങ്ങൾ ഉണ്ടെന്നത്‌ പല സെലിബ്രിറ്റികളും മറന്ന് പോകുന്ന ഒന്നാണു. ഈ വിഷയം തന്റേടത്തോടെ ഏറ്റെടുത്ത്‌ ജനങ്ങളിലേക്ക്‌ എത്തിച്ച ഇതിന്റെ അണിയറപ്രവർത്തകർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നുണ്ട്‌. അതുകൊണ്ടു കൂടിയാകാം, ജനങ്ങൾ ഇരുകൈയ്യും നീട്ടി ഈ ഷോർട്ട്‌ ഫിലിം സ്വീകരിച്ചിരിക്കുന്നത്‌. ഒരു എട്ട്‌ വയസ്സുകാരനായ ഋഷബ്‌ ദേവാണു ഇതിലെ പാട്ടിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നതി എന്നതാണ് മറ്റൊരു പ്രത്യേകത. സംഗീതസംവിധായകൻ അരുൺ രാജിന്റെ മകനാണു ഋഷബ്‌. ഇതിലെ പാട്ട്‌ ജനങ്ങൾ ഏറ്റെടുത്ത്‌ കഴിഞ്ഞു.

ഈ ഷോർട്ട് ഫിലിം പൂർണമായും ദുബായിൽ ചിത്രീകരിച്ചതാണ്. കോട്ടപ്പടിക്കാരൻ ജിതിന്റെ കഥയെ ആധാരമാക്കിയുള്ള ഈ സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്‌ ജിതിനും ദിപുവും ചേർന്നാണ്. നവാഗതരായ ലക്ഷ്മി വത്സൻ, സിജി ഫിലിപ്‌ എന്നിവർക്ക്‌ പുറമേ ദിപുവുംഇതിലൊരു പ്രധാന കഥാപാത്രത്തേ അവതരിപ്പിച്ചിരിക്കുന്നു.

ശ്രീജിത്ത് SV ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ഷോട്ട് മൂവിയിയുടെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത് സിനിമാരംഗത്ത് പ്രമുഘരായ ടെക്നീഷൻമാരാണ്. നിരവധി സിനിമകൾക്കും ഡോക്കുമെൻറ്ററികൾക്കും എഡിറ്റിഗ് നിർവഹിച്ചിട്ടുള്ള പ്രവീൺ കുട്ടനാണ്‌ ഇതിൻറ്റെ എഡിറ്റിഗ് ചെയ്തിരിക്കുന്നത്. ചായാഗ്രഹണത്തിന് നാഷ്ണൽ അവാർഡ് നേടിയ നിഘിൽ s പ്രവീൺ ആണ് DI & കളറിംഗ് ചെയ്തിരിക്കുന്നത്. Home ഉൾപ്പടേ നിരവധി സിനിമകൾക്ക് സൗണ്ട് ഡിസൈൻ ചെയ്തിട്ടുള്ള ധനുഷ്‌ നയനാർ ആണ് സൗണ്ട് ഡിസൈൻ. സാറാ, ബിനേഷ്‌, ഷിഹാബ്, അഷ്‌ന, സിൻജൽ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തുന്നത്‌. Goodwill Entertainments ൻറ്റെ YouTube ചാനലിലാണ് After Effect റിലീസ് ആയിരിക്കുന്നത്.

youtube abonnenten kaufen

You May Also Like

error: Content is protected !!