കോതമംഗലം :- കോവിഡ് ബാധിച്ചു മരിച്ച പിണ്ടിമന ഏഴാം വാർഡ് സ്വദേശിയുടെ അന്ത്യ കർമ്മങ്ങൾക്ക് സഹായങ്ങൾ ചെയ്തും, ഉറ്റവർ ക്വാറന്റൈൻ ആയതിനാൽ കൂടെ നിന്ന് ഇടവക പള്ളിയിലെ കുഴിമാടത്തിൽ സംസ്‍കരിക്കുന്നവരെ എല്ലാത്തിനും മുൻപിൽ നിന്നു സഹായിച്ചും പിണ്ടിമന ഏഴാം വാർഡ് മെമ്പർ അരുൺ കെ. കെ യും സേവാഭാരതി പ്രവർത്തകരായ എം. സി ജയൻ, ദേവദത്ത് മണി, അഭിമന്യു, ദിനൂപ് സി. എം എന്നിവർ യഥാർത്ഥ കോവിഡ് മുന്നണി പോരാളികൾക്കുള്ള ഉത്തമ മാത്രകകളായി.
കോവിഡ് ബാധിതനായ വ്യക്തി ഇന്നലെ അവശ നിലയിലാണെന്ന് വീട്ടുകാർ അറിയിച്ചപ്പോൾ ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ ആംബുലൻസിൽ അദ്ദേഹത്തെ വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുവാൻ ശ്രമിച്ചപ്പോഴേക്കും വ്യക്തി മരിച്ചിരുന്നു.തുടർന്ന് കോതമംഗലം പോലീസ് സ്റ്റേഷനിലെയും ഹോസ്പിറ്റലിലെയും നിയമപരമായ കാര്യങ്ങൾ പൂർത്തീകരിച്ചു ഇന്ന് രാവിലെ മ്രതദേഹം ആംബുലൻസിൽ ഇടവക പള്ളിയിൽ എത്തിക്കുവാനും, പി.പികിറ്റ് ധരിച്ചു കുഴിമാടത്തിൽ സംസ്കരിക്കുന്ന വരെ എല്ലാത്തിനും കൂടെ നിന്ന് മെമ്പറും സേവാഭാരതി പ്രവർത്തകരും കാഴ്ച്ചവച്ചത് സേവനത്തിന്റെ ഉദാത്ത മാത്രകയാണ്.
സ്വന്തം വാർഡിലെ ഒരു വ്യക്തി കോവിഡ് മൂലം മരിച്ചത്തിലുള്ള വിഷമവും പ്രയാസവും ഉണ്ടെങ്കിലും,ഉറ്റവർ കൂടെയില്ലാത്തപ്പോൾ സമയോചിതമായി പെരുമാറിയ ദിനൂപ് സി. എം , ജയൻ എം. സി ,അഭിമന്യു, ദേവദത്ത് എന്നിവർക്ക് മെമ്പർ അരുൺ കെ. കെ നന്ദി അറിയിച്ചു. അരുണിന്റെ പ്രവർത്തനവും വളരെ വിലപ്പെട്ടതാണെന്നു പ്രവർത്തകരും അഭിപ്രായപെട്ടു. മരണസമയം മുതൽ സംസ്കാരം വരെ കൂടെ നിന്ന് ഈ ചെറുപ്പക്കാർ ചെയ്ത സേവനപ്രവർത്തികൾ അഭിനന്ദാർഹം തന്നെയാണ്.