കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടനകേന്ദ്രമായ കോതമംഗലം വിശുദ്ധ മാർത്തോമ ചെറിയ പള്ളിയിലെ ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാളിന് ഒരുക്കം തുടങ്ങി. കോവിഡിന്റെ സാഹചര്യത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് പ്രധാന ചടങ്ങുകൾ മുടക്കം വരാതെ പെരുന്നാൾ നടത്തുവനാണ് പള്ളി ഭരണസമിതി തീരുമാനം.
പെരുന്നാൾ ചടങ്ങുകൾക്ക് ശ്രേഷ്ഠ കാതോലിക്കാബാവ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായും സഭയിലെ മറ്റ് മെത്രാപ്പൊലീത്തമാരും മുഖ്യകാർമികത്വം വഹിക്കും സെപ്റ്റംബർ 25ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ചക്കാലക്കുടി ചാപ്പലിൽ നിന്നുള്ള പ്രദക്ഷിണത്തെ തുടർന്ന് 5 മണിക്ക് പള്ളിയങ്കണത്തിൽ കൊടി ഉയർത്തും. കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായി പാലിച്ച് ആയിരിക്കും സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 4 വരെ പെരുന്നാൾ ചടങ്ങുകൾ നടക്കുക.