Connect with us

Hi, what are you looking for?

NEWS

കേരളത്തിൽ ആദ്യമായി വടാട്ടുപാറയിൽ ഹാൻ്റി ക്രാഫ്റ്റ് കമ്പനി പ്രവർത്തനം ആരംഭിച്ചു.

കോതമംഗലം: കേന്ദ്ര വസ്ത്ര മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കരകൗശല വിഭാഗം കേരളത്തിൽ ആദ്യമായി വടാട്ടുപാറയിൽ ഹാൻ്റി ക്രാഫ്റ്റ് കമ്പനിക്ക് രൂപം നൽകി പരിശീലനം ആരംഭിച്ചു. കുട്ടമ്പുഴ, വടാട്ടുപാറ പ്രദേശങ്ങളിലെ ആദിവാസി മേഖലകൾ ഉൾപ്പെടുന്ന ഈറ്റ, മുള വിഭാഗങ്ങളിൽപ്പെട്ട ആളുകളുടെ ഉന്നമനത്തിനും, അവരുടെ പരമ്പരാഗത തൊഴിലുകളെ ആധുനികവൽക്കരിക്കുന്നതിനുമാണ് ഈ പദ്ധതി കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. വടാട്ടുപാറ മിനി സ്റ്റേഡിയത്തിൽ നടന്നുവരുന്ന പദ്ധതിയിൽ 30-ഓളം പേർ പരിശീലിക്കുന്നുണ്ട്.

ഇവിടെ തൊഴിൽ ചെയ്യുന്നവർക്ക് ഒരു മാസം പൂർത്തിയാക്കുമ്പോൾ 7500 രൂപയും കേന്ദ്ര ഗവൺമെൻ്റിൻ്റെ സർട്ടിഫിക്കേറ്റും ലഭിക്കും. ഈ പരിശീലനം ലഭിച്ചവർക്ക് മന്ത്രാലയത്തിൻ്റെ കീഴിലുള്ള വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തുകയും, ഇതിലൂടെ ഇവർക്ക് മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഇവർ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ ഇന്ത്യയിലെ തന്നെ പ്രധാന നഗരങ്ങളിൽ എക്സിബിഷൻ സംഘടിപ്പിച്ച് ഉൽപ്പന്നങ്ങളുടെ വിപണന സാധ്യത ഉറപ്പാക്കും.

വടാട്ടുപാറ മേഖലയിൽ നിരവധി ആദിവാസി കുടുംബങ്ങളാണ് നെയ്ത്ത് ജോലി കൊണ്ട് ഉപജീവനം നടത്തുന്നത്. പുതിയ പരിശീലന പദ്ധതിയിലൂടെ ഇവരുടെ സ്ഥിരവരുമാനം ഉറപ്പാക്കാനും, പരമ്പരാഗത തൊഴിലുകൾ നിലനിർത്താനും സാധിക്കുമെന്ന് ലൈഫ് എംപവർ കമ്പനിയുടെ ബേബി മംഗലത്തും , ഡിസൈനർ മൊഹ്സിനയും പറഞ്ഞു.
instagram follower kaufen

You May Also Like

NEWS

കോതമംഗലം: – മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽവർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവർ...

NEWS

കോതമംഗലം :- റോഡിനു കുറുകെ ചാടിയ മ്ളാവ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്, ഇന്നലെ രാത്രി 11.30- ഓടെ വടാട്ടുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്. KSRTC കണ്ടക്ടർ ആയ ബേസിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക്...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

കോതമംഗലം :വടാട്ടുപാറയിൽ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായി 7 കിലോമീറ്റർ ദൂരത്തിൽ 16 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാൻ അനുമതിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു...

CHUTTUVATTOM

കോതമംഗലം : നാഗാലാ‌ൻഡിലെ കൊഹിമ രൂപതാ വൈദികൻ ഫാ. ബെന്നി വർഗീസ് ഇടത്തട്ടേലിനെ (53)അരുണചാൽ പ്രദേശിലെ ഇറ്റാനഗർ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇറ്റാനഗർ ബിഷപ്പ് ജോൺ തോമസ് കട്ടരുകുടിയിൽ...

CRIME

കോതമംഗലം : കുട്ടമ്പുഴ എക്സെസ് റെയ്ഞ്ച് ഇൻസ്പെക്ടറും പാർട്ടിയും ബഹു. ഡെപ്യുട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ധേശ പ്രകാരം ഭൂതത്താൻകെട്ട്, വടാട്ടുപാറ എന്നീ വിനോദ സഞ്ചാര മേഖലകളിൽ പൊതുസ്ഥലത്ത് വെച്ച് മദ്യം കഴിക്കുന്നതായും അനധികൃത...

NEWS

കോതമംഗലം :- വടാട്ടുപാറ മീരാൻസിറ്റിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ അടുക്കളയിൽ കൂറ്റൻ രാജവെമ്പാലയെ കണ്ടെത്തി. വീടിൻ്റെ അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ ഒളിച്ചിരുന്ന രാജവെമ്പാലയെ പ്രമുഖ പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേക്കമാലിയാണ് പിടികൂടിയത്. 16 അടിയോളം...

NEWS

കോതമംഗലം : – വടാട്ടുപാറയിൽ നിർമാണത്തിലിരുന്ന വീടിൻ്റെ സ്ലാബ് തകർന്ന് വീണ് ഒരാൾ മരിച്ചു. ബംഗാൾ, മുർഷിദാബാദ് സ്വദേശി മൊഫിജുൾ ഹക്ക്(27) ആണ് മരിച്ചത്. വടാട്ടുപാറ മാവിൻ ചുവട് ഭാഗത്ത് ലൈഫ് പദ്ധതിയുടെ...

NEWS

കോതമംഗലം: വടാട്ടുപാറ പലവൻപടി പുഴയിൽ കാണാതായ തോപ്പുംപടി സ്വദേശികളായ രണ്ട് പേരുടെ മൃതദേഹം ഏറെനേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. വിനോദസഞ്ചാരത്തിന് വടാട്ടുപാറയിലെത്തിയ അഞ്ചംഗ സംഘത്തിൽപ്പെട്ട ആന്റണി ബാബു(47) ,പി എസ്‌ ബിജു(55) എന്നിവർ ഫോട്ടോ...

NEWS

കോതമംഗലം :- വടാട്ടുപാറ, പലവൻപടി പുഴയിൽ തോപ്പുംപടി സ്വദേശികളായ രണ്ട് പേരെ കാണാതായി. വിനോദസഞ്ചാരത്തിന് വടാട്ടുപാറയിലെത്തിയ അഞ്ചംഗ സംഘത്തിൽപ്പെട്ട ആന്റണി ബാബു, ബിജു എന്നിവർ ഫോട്ടോ എടുക്കുന്നതിനിടയിലാണ് പുഴയിൽ വീണ മുങ്ങിത്താഴ്ന്നത്. കോതമംഗലത്ത്...

NEWS

കുട്ടമ്പുഴ : വടാട്ടുപാറയിൽ കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികൾ ഫോറസ്റ് സ്റ്റേഷൻ ഉപരോധിച്ചു. ഡീൻ കുര്യാക്കോസ് MP യുടെ ഇടപെടലിൽ സമരം അവസാനിച്ചു. അതി രൂക്ഷമായ കാട്ടാന ശല്യം മൂലം ജനങ്ങൾ പൊറുതിമുട്ടിയ...

CHUTTUVATTOM

വടാട്ടുപാറ : കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ വടാട്ടുപാറ രണ്ടാം വാർഡിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ജമീല അയ്യൂബിന്റെ ഒരേക്കർ സ്ഥലത്ത് കര നെൽകൃഷിക്ക് തുടക്കമായി. വാർഡ് മെമ്പർ എൽദോസ് ബേബി...

error: Content is protected !!