കോതമംഗലം: കേരള സ്റ്റേറ്റ് ഇലെക്ട്രിസിറ്റി ബോർഡ്‌ന്റെ സൗര പ്രൊജക്റ്റ്‌ന്റെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ചു. മാര്‍ അത്തനേഷ്യസ് കോളജ് അസോസിയേഷന് കീഴിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൗരോര്‍ജ ഉല്‍പാദനത്തിലൂടെ വൈദ്യുതി സ്വയംപര്യാപ്തമാകുകയാണ്. ഇതോടെ സംസ്ഥാനത്ത് സൗരോർജ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി സ്വയം പര്യാപ്തത നേടിയ ആദ്യ വിദ്യാഭ്യാസ സ്ഥാപനമാകും കോതമംഗലം എം. എ. കോളേജ് അസോസിയേഷൻ.
എം. എ എന്‍ജിനീയറിങ് കോളജിലും, എം. എ ആര്‍ട്സ് കോളജിലും, എം. എ. ഇന്റർനാഷണൽ സ്കൂളിലും, അടിമാലി മാര്‍ ബസേലിയോസ് കോളജിലുമാണ് പാനലുകള്‍ സ്ഥാപിച്ചത്.
ആകെ 390 കിലോ വാട്ട് സൗരോർജ വൈദ്യുതി ഇവിടെ ഉല്പാദിപ്പിക്കും. ഈ അധ്യയന വര്‍ഷം മുതൽ മാർ അത്തനേഷ്യസ് സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി മുഴുവന്‍ സൗരോര്‍ജത്തിലൂടെ കണ്ടെത്താനാകും. ഇതോടെ വര്‍ഷത്തില്‍ ലക്ഷക്കണക്കിന്
രൂപ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ കുറവു നേടാനാകും .പരിസ്ഥിതി സൗഹാര്‍ദ ക്യാംപസിനായി
മറ്റ് ഒട്ടേറെ പ്രവര്‍ത്തനങ്ങളും മാർ അത്തനേഷ്യസ് നടത്തുന്നുണ്ട്.
സംസ്ഥാനത്തു വൈദ്യുതി സ്വയം പര്യാപ്തത നേടിയ ആദ്യ വിദ്യാഭ്യാസസ്ഥാപനങ്ങളാകും മാർ അത്തനേഷ്യസ് എന്ന് എം. എ. കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് പറഞ്ഞു.