Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്കിലെ നെറ്റ് വർക്ക് കാര്യക്ഷമമാക്കണം എന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പിക്ക് നിവേദനം നല്കി ജനകീയ കൂട്ടായ്മ.

കോതമംഗലം: കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലും, പ്രത്യേകിച്ച് കുട്ടമ്പുഴ ആദിവാസി മേഖലകളിലും, കുട്ടികൾക്ക് ഓൺലൈൻ പ0നത്തിനും, ജോലിയുടെ ഭാഗമായി വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്കും ബി.എസ്.എൻ.എൽ ഉൾപ്പെടെയുള്ള ഒരു കമ്പനികളുടെയും നെറ്റിൻ്റെ ഉപയോഗം കാര്യക്ഷമമായി ലഭിക്കുന്നില്ല. അതു കൊണ്ട് കുട്ടികൾ പoനത്തിനായി റേഞ്ച് കിട്ടുന്ന, ദൂരെയുള്ള സ്ഥലം അന്വേഷിച്ചു വീട്ടിൽ നിന്നും പുറത്തു പോകേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.

ഇതിനു എത്രയം വേഗം പരിഹാരം കണ്ടെത്തി കുട്ടികളുടെ ഓൺലൈൻ പo നത്തിന് നെറ്റ് സംവിധാനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോതമംഗലം ജനകീയ കൂട്ടായ്മ ഭാരവാഹികൾ ബഹു: ഇടുക്കി എം.പി ഡീൻ കുര്യാക്കോേസിനു നിവേദനം നല്കി. നിവേദനം സ്വീകരിച്ച എം.പി എത്രയും വേഗം, കുട്ടമ്പുഴയിലും, ആദിവാസി മേഖലകളിലും, നെറ്റ് , തടസ്സം കൂടാതെ ലഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തി പ്രശ്നത്തിനു പരിഹാരമുണ്ടാക്കാമെന്നു ഭാരവാഹികൾക്ക് ഉറപ്പു നല്കി. കുട്ടായ്മ ഭാരവാഹികളായ ജോർജ് എടപ്പാറ, അഡ്വ.രാജേഷ് രാജൻ, ബോബി ഉമ്മൻ, എബിൻ അയ്യപ്പൻ എന്നിവർ ഒപ്പിട്ട നിവേദനമാണ് എം. പി ക്കു നല്കിയത്.

You May Also Like

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ അട്ടിക്കളം മേഖലയിൽ കാട്ടാന ശല്യം വ്യാപകമാകുന്നു. തോപ്പിലാൻ കാർത്തിയാനി, മാളിയേക്കുടി അമ്മിണി, പടിഞ്ഞാറേക്കര സുലോചന, തുടങ്ങിയവരുടെ പറമ്പിൽ കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ആന ശല്യം ആണ്, തെങ്ങ്, കവുങ്ങ്,...

NEWS

കോതമംഗലം: ടിപ്പര്‍ ലോറിയുടെ കാബിനിടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ആയക്കാട് കളരിക്കല്‍ പരേതനായ കുര്യാക്കോസിന്റെ മകന്‍ ബേസില്‍ കുര്യാക്കോസ് (40) ആണ് മരിച്ചത്. ആയക്കാട് പുലിമലയിലായില്‍ ഞായറാഴ്ചയായിരുന്നു അപകടം. ലോറിയില്‍ നിന്നു ലോഡിറക്കിയ...

error: Content is protected !!