കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സിബി കെ.എയുടെ സ്മാർട്ട് ഫോൺ ചലഞ്ചിൻ്റെ മൂന്നാം ഘട്ട ഉദ്ഘാടനം നടന്നു. കുട്ടമ്പുഴ നൂറേക്കറിൽ നടന്ന ചടങ്ങ് ആലുവ എം.എൽ.എ.അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ജിബിൻ ജോർജ് കാക്കനാട്ട്, ടോണി ജോർജ്, ഗ്ലൻസ് പോൾ കാക്കനാട്ട്, അനിറ്റ് രാജു, ഷംസ് റെക്സിൻഹൗസ് മുവാറ്റുപുഴ, ബിനീഷ് കെ.റ്റി, അഭിലാഷ് ആൻ്റണി, അഞ്ജു രാജേഷ്, എന്നിവരുടെ സാമ്പത്തിക സഹായത്തോടെ വാർഡിലെ അർഹരായ പത്ത് വിദ്യാർത്ഥികൾക്ക് ഫോൺ സമ്മാനിച്ചു. ഇതു വരെ 22 പേർക്കാണ് ഫോണുകൾ നല്കിയത്.
സിബി കെ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ കെ.പി.ബാബു, എബി എബ്രഹാം, പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ, വൈസ് പ്രസിഡൻ്റ് ബിൻസി മോഹനൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.സി.റോയി, മെമ്പർമാരായ ജോഷി പൊട്ടക്കൽ, മേരി കുര്യാക്കോസ്, സി.ജെ.എൽദോസ് ,പീറ്റർ മാത്യു, പി.കെ.തങ്കമ്മ, ബേബി ആറ്റുപുറം, എം.എ.പ്രഹ്ളാദൻ, ബിജു ഐപ്പ്, യൂത്ത് കോൺഗ്രസ് നേതാക്കളായ ബേബി പോൾ, സിജു സ്റ്റീഫൻ, ജെയിൻ അയനാട്, റഫീഖ് മുഹമ്മദ്,ബേസിൽ ബൈജു കുട്ടമ്പുഴ, ബേസിൽ തണ്ണി ക്കോട്ട്, ബിബി മൈപ്പാൻ തുടങ്ങിയവർ പങ്കെടുത്തു.