Connect with us

Hi, what are you looking for?

AUTOMOBILE

ലക്ഷാധിപതിയായി ഓട്ടോ റിക്ഷാ ഡ്രൈവർ; കേരളാ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം കോതമംഗലത്തേക്ക്.

കോതമംഗലം : ഓട്ടോ റിക്ഷാ ഡ്രൈവർക്ക് കേരളാ ഭാഗ്യക്കുറിയുടെ 75 ലക്ഷം .കോതമംഗലം – തൃക്കാരിയൂർ റൂട്ടിൽ തങ്കളം ആലും മാവും ചുവട്ടിൽ എലബലക്കാട്ട് സതീഷിന് കേരളാ ഭാഗ്യക്കുറി ശ്രീ ശക്തിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം . തങ്കളത്ത് ഓട്ടോ റിക്ഷ ഡ്രൈവറായ സതീഷ് , ഭാര്യ മായ, മകൻ അഭിജിത്, മകൾ അഭിരാമി എന്നിവരടങ്ങുന്ന സന്തുഷ്ട കുടുംബത്തിലേക്കാണ് 75 ലക്ഷം എത്തിയത്.

നറുക്കെടുപ്പ് ജൂൺ 25 ന് കഴിഞ്ഞ് ഫലം പുറത്തു വന്നെങ്കിലും സതീഷ് ലോട്ടറി നോക്കിയത് 2 ദിവസം കഴിഞ്ഞാണ് . കോതമംഗലം സി എസ് ലക്കി സെന്റർ വിറ്റ ടിക്കറ്റിനാണ് സ മ്മാനം ലഭിച്ചത്. കോതമംഗലം ടൗണിൽ ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തുയ്യുന്ന പളനിയിൽ നിന്നുമാണ് സതീഷ് ടിക്കറ്റ് വാങ്ങിയത്. സ്ഥിരമായി ലോട്ടറി എടുക്കാറില്ലെന്നും വല്ലപ്പോഴുമാത്രമെ ലോട്ടറി വാങ്ങാറുള്ളുവെന്നും സതീഷ് പറഞ്ഞു.

You May Also Like

NEWS

പാലക്കുഴ : പുലി ഭീതിയിൽ പാലക്കുഴ നിവാസികൾ. പഞ്ചായത്തിലെ മാറിക വഴിത്തല മേഖലയിൽ പുലി ഇറങ്ങിയതായുള്ള ആശങ്ക പടർന്നതോടെ ജനങ്ങൾ ഭീതിയിലാണ്. തിങ്കളാഴ്ച രാത്രിയാണ് വഴിത്തല പതിപ്പള്ളി സജിയുടെ വീടിന്റെ പരിസരത്ത് പുലിയെ...

NEWS

കോതമംഗലം: വേനൽ കടുത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുമ്പോഴും മാതിരപ്പിള്ളി ക്ഷേത്രപ്പടിക്ക് സമീപം വാട്ടർ അതോരറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകി പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിടുന്നു. പുഴ വറ്റിയതിനതുടര്‍ന്ന് വിതരണം...

NEWS

കോതമംഗലം: ബ്ലോക്ക് തല ജൈവ വൈവിധ്യ ക്വിസ് മത്സരം നടത്തി. നവ കേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ ബോർഡിൻ്റെയും,വിദ്യകിരണം മിഷൻ്റെയും സഹകരണത്തോടെ അന്താരാഷ്ട്ര ജൈവ വൈവിധ്യ...

NEWS

പോത്താനിക്കാട്: വേനല്‍ കനത്തതോടെ ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ പുഴകളും വറ്റുന്നു. ഇതോടെ പുഴയെ ആശ്രയിക്കുന്ന മേഖലകളില്‍ ജലദൗര്‍ലഭ്യതയും വരള്‍ച്ചയും രൂക്ഷമാവുകയാണ്. പുഴ വറ്റുന്നതോടെ പ്രദേശത്തെ കുളങ്ങളിലും കിണറുകളിലും വെള്ളം വറ്റിവരണ്ടു. കനത്ത ചൂടില്‍...