കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ഞായപ്പിള്ളിയിൽ ജനവാസ മേഖലയിലും, കൃഷിയിടങ്ങളിലും വന്യമൃഗങ്ങൾ തമ്പടിക്കുന്നത് പതിവായി;ഉപജീവനമാർഗമായ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. ആന, കുരങ്ങ്, അണ്ണാൻ, പന്നി തുടങ്ങിയവയാണ് പതിവായി കൃഷിയിടത്തിൽ ഇറങ്ങി വൻ നാശം വിതക്കുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് വന്യമൃഗങ്ങൾ കൃഷിയിടത്തിൽ എത്തുന്നത്.
തെങ്ങ്, കമുക്, വാഴ തുടങ്ങി മറ്റ് കാർഷിക വിളകൾ എല്ലാം കാട്ടാനക്കൂട്ടമിറങ്ങി ചവിട്ടിമെതിച്ച് നശിപ്പിക്കുകയാണ്. കുരങ്ങുകൾ കൂട്ടത്തോ എത്തി കാർഷിക വിളകൾ തിന്നു നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. വന്യമൃഗശല്യം മൂലം കൃഷി ഉപേക്ഷിക്കേണ്ടി വരികയാണെന്നും വീട്ടിൽ ഭീതിയോടെയാണ് കഴിയുന്ന തെന്നും ഞായപ്പിള്ളി സ്വദേശിയായ ദേവസി വട്ടക്കുന്നേൽ പറഞ്ഞു.
