പൂയംകുട്ടി: കനത്ത മഴയിൽ മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി; ആശങ്കയോടെ പ്രദേശവാസികൾ. മുൻ വർഷങ്ങളിലും കനത്ത മഴയെ തുടർന്ന് ചപ്പാത്ത് മുങ്ങുന്നത് പതിവാണ്. എന്നാൽ കൊറോണയും വെള്ളപ്പൊക്കവും ഇരട്ടി പ്രഹരമാണ് പ്രദേശവാസികൾക്ക് ഉണ്ടാക്കുന്നത്. കോവിഡ് ലോക്ക്ഡൗണ് മൂലം സാമ്പത്തികമായി തകർന്നിരിക്കുന്ന മണികണ്ഠൻ ചാൽ നിവാസികൾക്ക് ജോലിക്ക് പോകാനും മറ്റും ഇതുമൂലം സാധിക്കുന്നില്ല. പുതിയ പാലം എന്നത് വാഗ്ദാനങ്ങളിൽ മാത്രമായി തുടരുകയാണ്.
