കുട്ടമ്പുഴ : സ്വകാര്യ വൃക്തിയുടെ റബ്ബർ തോട്ടങ്ങളിൽ റബ്ബർ പാൽ ശേഖരിക്കുന്ന ചിരട്ട കമഴ്ത്തി വെക്കാത്തത് മൂലം കൊതുകുശല്യം രൂക്ഷമാകുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി ഇല്ലിതണ്ട് നാല് സെന്റ് കോളനിയോട് ചേർന്നുള്ള റബർത്തോട്ടങ്ങളിലാണ് കൊതുകുകൾ റബ്ബർ ചിരട്ടയിൽ മൊട്ടയിട്ടു കൂട്ടുന്നത്. പരിസരവാസികളായ കോളനികളിലെ കുട്ടികൾക്കും കൊതുകുശല്യം രൂക്ഷമാകുകയാണ്. അതിനോടു ചേർന്നു എൽ പി .സ്കൂളും സ്ഥിതി ചെയ്യുന്നുണ്ട്. നിറഞ്ഞ കാടുകളിലെ റബ്ബർത്തോട്ടത്തിലെ കമഴ്ത്തിവയ്ക്കാത്ത ചിരട്ടകൾ കൊതുകിന് താവളമാണ്. മഴക്കാലമായതിനാൽ ഡെങ്കിപനി വരാനും ഏറെ സാധ്യതയുണ്ട്. ആരോഗ്യ പ്രവർത്തകരും പഞ്ചായത്തും ഇടപ്പെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.
