കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി കോളനിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് ഭൂരിപക്ഷം പേരും കോതമംഗലം താലൂക്കിലെ വിവിധ DCC കളിൽ ചികിത്സയിലിരിക്കുമ്പോഴാണ് ആനക്കൂട്ടം കുടിയിലെത്തിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് കുഞ്ചിപ്പാറ ആദിവാസി കോളനിയിലെ 90% കുടുംബങ്ങളും വീടുകൾ അടച്ചു പൂട്ടി താലൂക്കിലെ വിവിധ DCC കളിൽ ചികിത്സ തേടിയിരിക്കുകയാണ്. കുഞ്ചിപ്പാറയിൽ ആളൊഴിഞ്ഞ തക്കം നോക്കിയാണ് കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷികൾ നശിപ്പിച്ചത്.
കൊക്കോ, കപ്പ, കമുക്, വാഴ, മഞ്ഞൾ തുടങ്ങിയവയാണ് കാട്ടാനകൾ ചവിട്ടി മെതിച്ചും തിന്നും നശിപ്പിച്ചത്. സിപിഐഎം എരിയാകമ്മറ്റി അംഗം KK ഗോപി, സിപിഐഎം കുട്ടമ്പുഴ ലോക്കൽ സെക്രട്ടറി KT പൊന്നച്ചൻ, ലോക്കൽ കമ്മറ്റി അംഗം ബി രതീഷ്, ആറാം വാർഡ് മെമ്പർ ഗോപി ബദറൻ dyfi മേഖലാ സെക്രട്ടറി ആൽബിൻ, മേഖലാ പ്രസിഡന്റ് രാഹുൽചന്ദ്രൻ, ജോബി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. കോളനി നിവാസികൾ ചികിത്സകഴിഞ്ഞു വരുന്നതുവരെ വീടുകൾക്കും, കൃഷിയിടത്തിനും സംരക്ഷണം നൽകാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ K K ഗോപി ആവശ്യപ്പെട്ടു.