കുട്ടമ്പുഴ: രഹസ്യ വിവരത്തെത്തുടര്‍ന്നു കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി രമേശിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും പൂയംകുട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥരും സംയുക്തമായി കുട്ടമ്പുഴ അട്ടിക്കളം ഭാഗത്ത് വനാതിര്‍ത്തികളില്‍ നടത്തിയ മിന്നൽ പരിശോധനയിൽ കുട്ടമ്പുഴ ആനക്കയം നൂറേക്കർ കരയിൽ പുത്തൻ പുരക്കൽ തോമസ് മകൻ മുന്‍പും വിവിധ അബ്കാരി കേസുകളില്‍ പ്രതിയായിട്ടുള്ള പോച്ചൻ എന്ന് വിളിക്കുന്ന പൗലോസിന്റെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിലുള്ള ഷെഡ്ഡിനുള്ളിൽ കുഴിയുണ്ടാക്കി ആയതിൽ ബാരലിയും കന്നാസുകളിലുമായി സൂക്ഷിച്ച് പടുതയും മുളങ്കമ്പുകളുമുപയോഗിച്ച് മൂടി വച്ച നിലയിൽ ഒളിപ്പിച്ച് വച്ചിരുന്ന ചാരായം വാറ്റുന്നതിനുള്ള 170 ലിറ്റർ വാഷ് കണ്ടെടുത്ത് ടിയാന്റെ പേരില്‍ കേസാക്കി.
ലോക്ക് ഡൗണിന്റെ മറവിൽവ്യാജചാരായനിർമ്മാണം ഗ്രാമാന്തരങ്ങളിലും വനപ്രദേശങ്ങളിലും വ്യാപകമായിട്ടുണ്ടെന്ന ഇന്റലിജൻസ്റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ കർശനമാക്കി. വരും ദിവസങ്ങളിലും പരിശോധനകൾ തുടരും. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ പി രമേശ് പ്രിവന്റീവ് ഓഫീസർമാരായസുരേന്ദ്രൻ പി കെ, എൻ.എ.മനോജ്( ഇൻറലിജൻസ് ബ്യൂറോ എറണാകുളം) സിവിൽ എക്സൈസ് ഓഫീസർ വി.ഉൻമേഷ്, ജയദേവൻ A K ,സജീഷ് പി.ബി.,വനപാലകരായ സി.റ്റി സിജു,സുകു C എന്നിവരും ഉണ്ടായിരുന്നു.