കുട്ടമ്പുഴ: യൂത്ത് കോൺഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റി, എൻ്റെ നാട് ജനകീയ കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ നിർധന കുടുംബത്തിന് സുരക്ഷിത ഭവനമൊരുക്കി നല്കി. ഗ്രാമപഞ്ചായത്തിൻ്റെ സാമ്പത്തിക സഹായത്തിനു പുറമെ എയ്ഞ്ചൽ കാട്ട്റുകുടി, സിബി കാട്ട്റുകുടി എന്നിവരടക്കമുള്ള സുമനസുകളുടെ സഹായവും കൂടിയായപ്പോൾ കുട്ടമ്പുഴ നൂറേക്കറിലെ നിർധന കുടുംബത്തിന് നിലവാരമുള്ള വീടെന്ന സ്വപ്നം പൂവണിഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ നിലം പതിക്കാറായ ഓടിട്ട മേൽക്കൂര മാറ്റി, അവശ്യമായ അറ്റകുറ്റപ്പണികളും നടത്തി വീട് വാസയോഗ്യമാക്കി നല്കി.
എൻ്റെ നാട് ചെയർമാൻ ഷിബു തെക്കും പുറം, സി.കെ.സത്യൻ, എന്നിവർക്കു പുറമെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ആഷ്ബിൻ ജോസ്, വാർഡ് മെമ്പറും കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ സിബി കെ.എ. ഗ്രാമപഞ്ചായത്തംഗം ജോഷി പി പി, ജോമോൻ ജോസഫ്, ബേബി പോൾ തുടങ്ങിയവരും നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.
 
						
									

 

























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				