കുട്ടമ്പുഴ: കോവിഡ് -19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലേക്ക് അവശ്യമായ പൾസ് ഓക്സി മീറ്ററുകൾ നൽകി. കുട്ടമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ശിവൻ കുട്ടമ്പുഴ മെഡിക്കൽ ഓഫിസർ ഡോക്ടർ അനുപ് തുളസിയ്ക്ക് മീറ്ററുകൾ കൈമാറി. ബാങ്ക് ഡയറക്ടേഴ്സ് ആന്റണി ഉലഹന്നാൻ , എം. പി ജെയിംസ് സെക്രട്ടറി ബെന്നി ദാനിയേൽ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം 7 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് ബാങ്ക് നൽകിയിരുന്നു.
