Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടിയിലെ കോവിഡ് രോഗി വീണ്ടും പൊതുഇടങ്ങളിൽ ഇറങ്ങിയത് നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു.

കോതമംഗലം : വാരപ്പെട്ടി അമ്പലപടി ഭാഗത്ത് കോവിഡ് രോഗി വീട്ടിൽ നിന്നും ഇറങ്ങി റോഡിലൂടെയും ജംഗ്ഷനിലൂടെയും നടന്നത് ഞായറാഴ്ച നാട്ടുകാരെ വിഷമത്തിലാക്കിയിരുന്നു. വീട്ടിനുള്ളിൽ ഇരിക്കാൻ പറ്റില്ലെന്ന വാശിയിലാണ് ഇയാൾ ഇറങ്ങി നടന്നത്. അന്ന് വാർഡ് മെമ്പറും, ആരോഗ്യ വകുപ്പും, പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയും, ഏ​റെ പ​രി​ശ്ര​മി​ച്ച് തി​രി​ച്ച് ഇ​യാ​ളെ വീ​ട്ടി​ലാ​ക്കി​യ​ത്. തുടർന്ന് കോവിഡ് രോഗി ഞായറാഴ്ച രാത്രിയിൽ വീണ്ടും പുറത്തിറങ്ങുകയും, നാട്ടുകാർ ഇടപെട്ട് ഇദ്ദേഹത്തെ അടുത്തുള്ള സഹോദരിയുടെ വീട്ടിൽ ആക്കുകയുമായിരുന്നു.

തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം കോവിഡ് രോഗി മുറിയുടെ വാതിൽ ബലം പ്രയോഗിച്ചു തുറന്ന് വാരപ്പെട്ടിയിലെ പ്രധാന നിരത്തിൽ ഇറങ്ങുകയും വഴിയാത്രക്കാർക്കും , വാഹന , വ്യാപാരസ്ഥാപനങ്ങളിലെ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറുകയുമായിരുന്നു. വാർഡ് മെമ്പറും, ആരോഗ്യവകുപ്പും, നാട്ടുകാരും പറയുന്നത് ചെവിക്കൊള്ളാതെ വന്നതോടുകൂടി പോലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ വീട്ടിൽ ആക്കുകയായിരുന്നു.

നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കരുതലും ജാഗ്രതയും ഇല്ലാത്ത ഇതുപോലെയുള്ള കാര്യങ്ങൾ നാട്ടുകാരെ ഭീതിയിലേക്ക് തള്ളിവിടുന്ന അവസ്ഥയാണുള്ളത്. അധികാരികളുടെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും, നാട്ടുകാർക്ക് സുരക്ഷയൊരുക്കുവാൻ തക്ക മുൻകരുതലുകൾ ഉണ്ടാകണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

You May Also Like

NEWS

കോതമംഗലം: – മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽവർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവർ...

NEWS

കോതമംഗലം :- റോഡിനു കുറുകെ ചാടിയ മ്ളാവ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്, ഇന്നലെ രാത്രി 11.30- ഓടെ വടാട്ടുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്. KSRTC കണ്ടക്ടർ ആയ ബേസിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക്...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

കോതമംഗലം :വടാട്ടുപാറയിൽ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായി 7 കിലോമീറ്റർ ദൂരത്തിൽ 16 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാൻ അനുമതിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു...