വടാട്ടുപാറ : വായ്പാകുടിശികയേതുടര്‍ന്ന് ജപ്തിയും ലേലവും പൂര്‍ത്തിയാക്കിയ സ്ഥലത്തുനിന്നും മുന്‍ ഉടമസ്ഥനായ കോണ്‍ഗ്രസ് നേതാവ് മരങ്ങള്‍ മുറിച്ചുകടത്തിയെന്ന് പരാതി. ഇടമലയാര്‍ സഹകരണ ബാങ്കാണ് പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇടമലയാർ സർവീസ് സഹകരണ ബാങ്ക് ലേലത്തിൽ പിടിച്ച 47 സെൻറ് സ്ഥലത്ത് നിന്നിരുന്ന 2.5 ലക്ഷം വിലവരുന്ന 110 ഓളം റബർ മരങ്ങങ്ങളും ആഞ്ഞിലിയുമടക്കം കോൺഗ്രസ് നേതാവും മുൻ ബാങ്ക് പ്രിസിഡന്റെകുടിയായ വ്യക്തിയുടെ നേതൃത്വത്തിൽ അനധികൃതമായി മുറിച്ചുവിറ്റതെന്ന് ആരോപിക്കുന്നു. 15 ലക്ഷം മുതലും 6 ലക്ഷം പലിശയുമടക്കം 21ലക്ഷം ഈടാക്കുന്നതിനു
വേണ്ടി പ്രസ്തുത സ്ഥലമായ 47 സെൻറ് സ്ഥലം ബാങ്ക് 2017-ൽ ലേലത്തിൽ വച്ചിരുന്നു. ഇതിന് എതിരെ കോടതിയെ സമീപിച്ച് ഗഡുക്കളാക്കി അടയ്ക്കാൻ അനുമതി വാങ്ങി എന്നാൽ ഒറ്റതവണ പോലും അടയ്ക്കാൻ തയ്യാറാകതിരുന്നതിനാൽ 2017 ഒക്ടോബർ മാസത്തിൽ ലേലം നടത്തുകയും.10.93 ലക്ഷം രൂപക്ക് ബാങ്ക് തന്നെ ലേലം കൊള്ളുകയുമായിരുന്നു.
ടിയാൻ തുടർന്ന് ഹൈകോടതിയെ സമിപ്പിക്കുകയും പ്രിതികുലവിധിലഭിക്കുകയും തുടർന്ന് അപ്പിലിനു പോവുകയും ചെയ്തങ്കിലും അനുകുലവിധി ഉണ്ടയില്ല. തുടർന്ന് സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ പരാതി നൽകി. രണ്ട് വട്ടം ഹിയറിങ്ങിന് വച്ചതിലറും പരാതിക്കാരൻ ഹാജരായില്ല. 2021 മാർച്ച് മാസം 2 തിയതി ബാങ്കിന്റെ പേരിൽ ലേലം സ്ഥിരപ്പെടുതി കൊണ്ടുള്ള അറിയിപ്പ് മുൻ സ്ഥലമുടമക്ക് ബന്ധപ്പെട്ട സ്ഥപനങ്ങളിൽ ലഭിച്ചുട്ടുള്ളതാണ്. എന്നാൽ ഇതൊന്നും വകവെയ്കാതെ എപ്രിൽ മാസം 17- 18 തിയതികളിലായി സ്ഥലത്തെ മരങ്ങളും ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ മുറിച്ച് വിറ്റത്.കുട്ടമ്പുഴ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.