പല്ലാരിമംഗലം : മുത്തശ്ശി മരം എന്ന് കുട്ടികൾ വിളിക്കുന്ന 50 വർഷം പഴക്കമുള്ള മാവ് ഇന്നുണ്ടായ കാറ്റിലും മഴയെത്തും കടപുഴകി സ്കൂൾ കെട്ടിടത്തിലേക്ക് വീണു. 120 അടി നീളമുള്ള കെട്ടിടത്തിന്റെ പകുതിയോളം ഭാഗത്തിന്റെ മേൽക്കൂരയും ഭിത്തിയും തകർന്നു. പല്ലാരിമംഗലം പഞ്ചായത്ത് സെക്രട്ടറി ഷംസുദ്ദീൻ, പ്രസിഡന്റ് ഖദീജ മുഹമ്മദ്,വാർഡ് മെമ്പർ സഫിയ സലീം, അഞ്ചാം വാർഡ് മെമ്പർ റിയാസ് തുരുത്തേൽ, പൈമറ്റം സ്കൂൾ മുൻ ഹെഡ്മാസ്റ്ററും പഞ്ചായത്ത് അസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ വത്സൻ സാർ, എ പി മുഹമ്മദ്, റഷീദ് ഒറ്റയിൽ, വിഎസ് നൗഫൽ, എം ഒ സലിം എന്നിവർ സ്ഥലം സന്ദർശിച്ചു. എത്രയും പെട്ടെന്ന് തകർന്നുപോയ സ്കൂൾകെട്ടിടം നന്നാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുൻ ഹെഡ്മാസ്റ്റർ വത്സലൻ ആവശ്യപ്പെട്ടു.
