കോതമംഗലം : എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോൺ കുട്ടമ്പുഴയിലെ താളം കണ്ടം ആദിവാസി കോളനി സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു . ഊഷ്ളമായ വരവേൽപ്പാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് . പെൻഷൻ , മരുന്ന് ,ഭക്ഷണ കിറ്റ് ഇവയെല്ലാം ധാരാളമായി ലഭിക്കുന്നുണ്ടന്നും ഇത് തങ്ങളുടെ ജീവിതത്തെ സുഗുമമായി മുന്നോട്ട് പോകുന്നുണ്ടെന്ന് കമലാക്ഷി പറഞ്ഞു
എൽ ഡി എഫ് സർക്കാരിന് എല്ലാ പിന്തുണയുമുണ്ടന്ന് രവി പറഞ്ഞു. എൽ ഡി എഫ് നേതാക്കളായ പി കെ പൗലോസ് , പി എ അനസ് എന്നിവരും സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു. കോളനിയുടെ അടിസ്ഥാന സൗകര്യം മുൻഗണന ടിസ്ഥാനത്തിൽ പൂർത്തികരിക്കുമെന്ന് ആൻ്റണി ജോൺ ഉറപ്പ് നൽകിയത് ആഹ്ലാദത്തെയോടെയാണ് കോളനിവാസികൾ സ്വീകരിച്ചത്.
