കോതമംഗലം: കോതമംഗലം- ചേലാട് റൂട്ടിലെ ടോറസ് ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റി പോലിസിൽ പരാതി നൽകി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ടോറസ്,ടിപ്പർ ലോറികളുടെ മരണപാച്ചിൽ കാരണം റോഡിലെ ഇരുചക്രവാഹന യാത്രക്കാർക്കും കാൽ നാട യാത്രക്കാർക്കും,മറ്റ് വാഹനങ്ങൾക്കും റോഡിലൂടെ ഭയത്തോടെ സഞ്ചരിക്കേണ്ട അവസ്ഥയാണ്. കോവിഡ് കാലത്തിന് ശേഷം വാർഷിക പരീക്ഷയ്ക്കായി വിദ്യാർത്ഥി സഹോദരങ്ങൾ സ്കൂളുകളിലെയ്ക്ക് എത്തി തുടങ്ങിയിരിക്കുകയാണ് സ്കൂൾ സമയത്തും അമിത വേഗത്തിൽ ടോറസ്,ടിപ്പർ ഭാരവാഹനങ്ങൾ നിയന്ത്രണമില്ലാതെ അമിത വേഗത്തിൽ പായുന്നത് സാധാരണക്കാരായ യാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തിയാണ്. അതു കൊണ്ട് ഇക്കാര്യത്തിൽ പരിശോധന നടത്തി ഇവരുടെ ഈ സാഹചര്യത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം പ്രസിഡൻ്റ് എബി കുര്യാക്കോസും, നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ജെയിൻ അയനാടനും ചേർന്നാണ് ട്രാഫിക് SI വേണുവിന് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പരിഹാരം ഉണ്ടായിലെങ്കിൽ പ്രതിഷേധത്തിലെയ്ക്കു നിങ്ങുമെന്നും അറിയിച്ചു.
