പൂയംകുട്ടി :- മണികണ്ഠൻ ചാൽ പാലം നിർമ്മിക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെ തുടർന്ന് മണി പാലം പണിയാനുള്ള സ്ഥലത്ത് പരിശോധന ആരംഭിച്ചു. 2019ലാണ് മനുഷ്യാവകാശ കമ്മീഷൻ ജന സംരക്ഷണ സമിതിയുടെ അന്നത്തെ ചെയർമാൻ ഫാ. റോബിൻ പടിഞ്ഞാറേകുറ്റ് ഓൾ ഇന്ത്യ ഹ്യൂമൻ റൈറ്റ് ഫെഡറേഷൻ വഴി മനുഷ്യാവകാശ കമ്മീഷനിൽ കൊടുത്ത പരാതിയിൽ പാലം പണിയണം എന്ന് കമ്മീഷൻ ഉത്തരവിട്ടിരുന്നു. തുടർന്ന് സ്ഥല പരിശോധനയ്ക്കായി വനംവകുപ്പ് അനുമതി തേടി. വനംവകുപ്പ് അനുമതി കൂടിയ സാഹചര്യത്തിലാണ് സ്ഥല പരിശോധന നടത്തുന്നത് എന്ന് പിഡബ്ല്യുഡി വൃത്തങ്ങൾ അറിയിച്ചു.
നിലവിലെ പാലത്തിൽ നിന്ന് നാല് മീറ്റർ ഉയർത്തി ആണ് പുതിയ പാലം വരുന്നത്. ഏകദേശം 12 കോടിയോളം രൂപ വരും എന്ന് ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് പ്രാരംഭ നടപടികൾ ആരംഭിച്ച ഈ സംഭവം കാണുന്നതെന്ന് ജന സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ. കുര്യാക്കോസ് കണ്ണമ്പിള്ളി, പ്രസിഡണ്ട് ജിമ്മി അരീപ്പറമ്പിൽ എന്നിവർ പറഞ്ഞു. മണികണ്ഠൻ ചാൽ പാലം യാഥാർത്ഥ്യമായാൽ വർഷങ്ങളായുള്ള ഒരു മനുഷ്യാവകാശ പ്രശ്നം പരിഹരിക്കപ്പെടും.