കോതമംഗലം : കോതമംഗലം എം എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സാന്ത്വന സ്പർശം പൊതു പരാതി അദാലത് അബ്ദുൽ ഖാദറിന് ഇന്ന് സന്തോഷത്തിന്റെയും, ആശ്വാസത്തിന്റെയും ദിനം സമ്മാനിച്ചിരിക്കുകയാണ് . ജീവിക്കാൻ മറ്റു വരുമാനമില്ലാത്ത വൃദ്ധ ദമ്പതികൾക്ക് റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽ പെടുത്തി നൽകി മുഖ്യമന്ത്രിയുടെ സാന്ത്വന സ്പർശം അദാലത്ത്. ഇരമല്ലൂർ നായിക്കൻ മാവുടിയിൽ 79 കാരനായ അബ്ദുൽ ഖാദറിനും 71 കാരിയായ ഫാത്തിമക്കുമാണ് സാന്ത്വന സ്പർശം ആശ്വാസമായത്. അബ്ദുൽ ഖാദറിന് കൃഷിപ്പണിആയിരുന്നു. ഇപ്പോൾ ജോലി ചെയ്യാൻ ആരോഗ്യമില്ല. വീട്ടിൽ സഹായത്തിന് മറ്റാരുമില്ല. സർക്കാരിൻ്റെ ക്ഷേമ പെൻഷൻ കൃത്യമായി ലഭിക്കുന്നതായിരുന്നു ആശ്വാസം. റേഷൻ കാർഡ് എ.പി.എൽ വിഭാഗത്തിലായത് കൂടുതൽ കഷ്ടത്തിലാക്കി. കാർഡ് മാറ്റി കിട്ടുന്നനതിനായി അപേക്ഷ നൽകി കാത്തിരുക്കുമ്പോഴാണ് സാന്ത്വന സ്പർശത്തിൽ പെട്ടെന്ന് പരിഹാരം കിട്ടിയത്. എ.എ.വൈ വിഭാഗത്തിലേക്ക് മാറ്റിയാണ് കാർഡ് നൽകിയത്. കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ സാന്ത്വന സ്പർശം വേദിയിൽ കാർഡ് കൈമാറി.
