കോതമംഗലം : കുട്ടമ്പുഴ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ സാജൻ പോളിന്റെ നേതൃത്വത്തിലുള്ള സംഘം വടാട്ടുപാറ, മാവിൻ ചുവട് ഭാഗത്ത് കുട്ടമ്പുഴ ഒന്നാം വാർഡ് മെമ്പർ രേഖ രാജുവിന്റെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹായത്തോടെ ഇന്നലെ
നടത്തിയ മിന്നൽ പരിശോധനയിൽ തോട്ടരുകിൽ പ്ലാസ്റ്റിക് ബാരലിൽ ഒളിപ്പിച്ച് വച്ചിരുന്ന ചാരായം വാറ്റുന്നതിനുള്ള 50 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും, ഗ്യാസ് സിലിണ്ടർ അടക്കമുള്ള വാറ്റുപകരണങ്ങളും കണ്ടെടുത്തു കേസാക്കി.
മലയോര മേഖലകൾ കേന്ദ്രീകരിച്ച് നടക്കുന്ന ചാരായ വില്പന അമർച്ച ചെയ്യുന്നതിനായി പരിശോധന കർശനമാക്കി. പ്രതികളെ കണ്ടെതുനതിന് തുടർ അന്വേഷണം ഊർജ്ജിതമാക്കി. മുൻകുറ്റവാളികളുടെ നീക്കങ്ങളും നിരീക്ഷിച്ചു വരുന്നുണ്ട്. റെയ്‌ഡിൽ പ്രിവൻറീവ് ഓഫീസർ സാജൻ പോൾ, എൻ.എ മനോജ് (ഇന്റലിജൻസ് ബ്യൂറോ), സിവിൽ എക്സൈസ് ഓഫീസർമാരായ , എം.കെ.ബിജു,,ബേസിൽ കെ.തോമസ് ,സജീഷ് പി.ബി എന്നിവർ പങ്കെടുത്തു.