Connect with us

Hi, what are you looking for?

CHUTTUVATTOM

എം. എ. കോളേജിൽ കാൻസർ ബോധവൽക്കരണ പ്രോഗ്രാമും, പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ലോക കാൻസർ ദിനത്തോടനുബന്ധിച്ചു റെഡ് റിബൺ ക്യാമ്പയിനും, കാൻസർ ബോധവൽക്കരണവും, പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. എം. എ. സോഷ്യോളജി വിഭാഗത്തിന്റെ അഭിമുഖ്യത്തിൽ നടത്തിയ പ്രോഗ്രാം കോളേജ് അക്കാദമിക് ഡീൻ ഡോ. എം എസ് വിജയകുമാരി ഉത്‌ഘാടനം ചെയ്തു. അർബുദ രോഗം ഇക്കാലത്തു സർവ്വസാധാരണമാണെന്നും, പേടിക്കാതെ ഇതിനെ സ ധൈര്യം നേരിടണമെന്നും ഉത്‌ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു. പുത്തെൻ ജീവിത ശൈലി രോഗങ്ങളെക്കുറിച്ചു വിദ്യാർത്ഥികളിൽ അവബോധം വളർത്തുകയും ചെയ്തു.

എം. എ. സോഷ്യോളജി വിഭാഗം മേധാവി അസ്സി. പ്രൊഫ. ബിബിൻ പോൾ അധ്യക്ഷത വഹിച്ചു. ഡോ. മൃദുല വേണുഗോപാൽ, പ്രൊഫ. ഡയാന മാത്യൂസ്, അസ്സി. പ്രൊഫ. സിമി. സി. വി, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അജിത് ആമോസ്, അഭിനവ് വിഷ്ണു എന്നിവർ അണിയിച്ചൊരുക്കിയ കാൻസർ അവബോധ ഹൃസ്വ ചിത്രം എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുകയും, പ്രശംസപിടിച്ചു പറ്റുകയും ചെയ്തു. വിദ്യാർത്ഥികളായ ഫാത്തിമ നാസ്സർ, ജയലക്ഷ്മി എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

You May Also Like

error: Content is protected !!