കോതമംഗലം: തൊഴിലാളി വിരുദ്ധ ലേബർ കോടുകൾ റദ്ദാക്കുക, കേന്ദ്ര സർക്കാർ നടപ്പിലാക്കിയ,മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുക, റെയിൽവെ ഉൾപ്പെടെയുള്ള പൊതുമേഖല സ്വകാര്യവത്ക്കരണം ഉപേക്ഷിക്കുക, കേന്ദ്ര ജന വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക മുതലായ ആവശ്യമുന്നയിച്ച് സംയുക്ത ട്രേഡ് യൂണിയൻ ദേശീയ സമിതി ആഹ്വാന പ്രകാരം കോതമംഗലത്ത് ബുധനാഴ്ച രാവിലെ 10 മണിക്ക് ബി.എസ്.എൻ.എൽ. ആഫീസിനു മുന്നിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. ധർണ്ണാ സമരം സി .ഐ.ടി.യു.ജില്ലാ ജോയിന്റ് സെക്രട്ടറിയും ടെൽക്ക് ചെയർമാനുമായ അഡ്വ.എൻ.സി.മോഹൻ ഉദ്ഘാടനം ചെയ്തു. ഐ. എൻ.ടി.യു.സി. കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.അബു മൊയ്തീന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധ ധർണ്ണ സമരത്തിൽ എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി മുഖ്യ പ്രസംഗം നടത്തി.
സി.ഐ.ടി.യു. താലൂക്ക് സെക്രട്ടറി കെ.എ. ജോയി, പ്രസിഡന്റ് പി.എം.മുഹമ്മദാലി എ.ഐ.ടി.യു സി. സംസ്ഥാന കമ്മറ്റിയംഗം അഡ്വ.സി.കെ.ജോർജ്ജ്, നിയോജക മണ്ഡലം പ്രസിഡന്റ് ടി.സി. ജോയി, ഐ, എൻ.ടി.യു.സി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റോയി കെ.പോൾ, ശശികുഞ്ഞുമോൻ, കെ.ഇ.ജോയി, ജയിംസ് കൊറമ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു. എ.ഐ.ടി.യു.സി. താലൂക്ക് സെക്രട്ടറി എം.എസ്.ജോർജ്ജ് സ്വാഗതവും, ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി ചന്ദ്രലേഖ ശശിധരൻ നന്ദിയും പറഞ്ഞു.