കോതമംഗലം : കോതമംഗലം നഗരസഭാ ഭരണം യു ഡി എഫിന് നഷ്ട്ടമായെങ്കിലും പരാജയം ഇതുവരെ രുചിച്ചറിയാത്ത കോൺഗ്രസുകാരനായ പൊതുപ്രവർത്തകനുണ്ട് കോതമംഗലത്ത്. കോതമംഗലം മുനിസിപ്പാലിറ്റിയിൽ ശക്തമായ മത്സരം നടന്ന വാർഡായിരുന്നു പത്തൊമ്പതാം വാർഡ്.കഴിഞ്ഞ മുൻസിപ്പൽ കൗൺസിലിലെ വൈസ് ചെയർമാനും, പരാജയം ഇതുവരെ അറിയാതെ വിജയങ്ങൾ മാത്രം സ്വന്തമാക്കിയ എ ജി ജോർജാണ് യുഡിഎഫിനു വേണ്ടി കൈപ്പത്തി ചിഹ്നത്തിൽ പത്തൊൻപതാം വാർഡിൽ മാറ്റുരച്ചു വിജയിച്ചത്. അതും ചെങ്കോട്ടയിൽ തന്നെ . കഴിഞ്ഞ പത്തു വർഷമായി എൽ ഡി എഫ് ഭരിച്ചിരുന്ന വാർഡ് ആണ് 19 ആം വാർഡ്. കരുത്തനായ എതിരാളിയെ തളക്കാൻ ഇടതുമുന്നണി ഏൽപ്പിച്ചിരുന്നതാകട്ടെ ഊർജസ്വലതയും, ചുറുചുറുക്കും കൈമുതലായുള്ള നിധിൻ കുര്യൻ എന്ന യുവ പുതുമുഖത്തിനെയായിരുന്നു. തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ തോൽവി അറിയാതെ വീണ്ടും ചെങ്കോട്ടയിൽ വിജയക്കൊടി പാറിച് എ. ജി അജയ്യനായി ജയിച്ചു കയറി.
എ ജി ജോർജിനു വ്യാപകമായ ഹൃദയബന്ധമാണു കോതമംഗലം മണ്ഡലത്തില് ള്ളത്. മുൻസിപ്പാലിറ്റി തുടങ്ങിയ 1988 മുതൽ വിവിധ വാർഡുകളെ പ്രതിനിധീകരിച്ച് ജയിച്ച പാരമ്പര്യവും എജി ജോർജിനുണ്ട്.അതും എൽ ഡി എഫ് ന് മുൻ തൂക്കമുള്ള വാർഡുകളിൽ. 2000ൽ മത്സര രംഗത്ത് നിന്ന് പിന്മാറിയെന്ന് നോട്ടീസ് അടിച്ചു വിതരണം ചെയ്തിട്ടും ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ച പാരമ്പര്യവും എ ജിക്ക് സ്വന്തം. കെ എസ് യുഎന്നാ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്ത് വന്ന എ. ജി ജോർജ്, യുത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആയിരിക്കെയാണ് കന്നി അങ്കത്തിനിറങ്ങിയത്. 1988ൽ തന്റെ 35 ആം വയസിൽ ആയിരുന്നു അത് .വിളയാൽ, മാതിരപ്പിള്ളി ഉൾപ്പെടുന്ന എൽ ഡി എഫ് കോട്ടയായ 6ആം വാർഡിൽ നിന്ന് കന്നി അങ്കത്തിൽ തന്നെ ജയിച്ചു കയറി. 1995ൽ വിജയിച്ചു നഗര പിതാവുമായി.1992 മുതൽ മാതിരപ്പിള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആയി തുടരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിൽ 7ആം വട്ടമാണ് അദ്ദേഹം വിജയിച്ചു കയറിയത്.അതും ഓരോ തവണയും വ്യത്യസ്തമായ വാർഡുകൾ.
മത്സരിച്ചു ജയിച്ചു കയറിയാ മിക്ക വാർഡുകളുംഎൽ ഡി എഫിൽ നിന്ന് പിടിച്ചെടുത്തതും. തുടർച്ചയായി മത്സരിക്കുവാനുള്ള സാഹചര്യം, തന്റെ കൂടെയുള്ള പ്രവർത്തകരുടെയും, പൊതു ജനങ്ങളുടെയും സ്നേഹ വാത്സല്യങ്ങളും, അവര് തരുന്ന ആവേശവും ആണെന്ന് അദ്ദേഹം പറയുന്നു. എന്ന് തന്റെ കൂടെ ആളില്ലാതെ വരുന്നുവോ അന്ന് താൻ പിന്മാറുമെന്നും തോൽവി അറിയാത്ത ഈ ജനനേതാവ് വ്യക്തമാക്കുന്നു. കോതമംഗലം ചെറിയ പള്ളി സംരക്ഷണ സമിതി ചെയർമാനായും, എം. എ. കോളേജ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ ഒക്കെ പ്രവർത്തിച്ചു വരികയാണ് ഇദ്ദേഹം .