കോതമംഗലം : മാർ ബസ്സേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ കോവിഡ് രോഗ ബാധയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളുടെ ചികിത്സക്കും, സമഗ്ര വിശകലനത്തിനും ആയി പ്രവർത്തനം ആരംഭിച്ച പോസ്റ്റ് കോവിഡ് ക്ലിനിക്കിന്റെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം. പി. നിർവഹിച്ചു. പൾമനോളജി വിഭാഗത്തിലെ ഡോ. പോൾ ഡാനി കൊവിഡാനന്തര പ്രശ്നങ്ങളും, അതിന്റെ ചികിത്സാരീതിയെക്കുറിച്ചും പ്രസംഗിച്ചു.
മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോമോൻ പാലക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അഡ്വ. സി. ഐ. ബേബി മുഖ്യ പ്രഭാഷണം നടത്തി. മെഡിക്കൽ സൂപ്രണ്ട് ഡോ. ജോർജ് എബ്രഹാം, അഡ്മിനിസ്ട്രേറ്റർ ലിമി എബ്രഹാം, ബോർഡ് അംഗങ്ങളായ ബൈജു കട്ടങ്ങനാൽ, സജീവ് തച്ചമറ്റം, എബി പൊട്ടക്കൽ എന്നിവർ പ്രസംഗിച്ചു.
ടെലി മെഡിസിൻ സൗകര്യവും രോഗികൾക്കായി ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0485 – 2838899 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.