Connect with us

Hi, what are you looking for?

EDITORS CHOICE

കാടിനും നാടിനും ഒരതിർത്തി വേണം; മനുഷ്യന്റെയും മൃഗങ്ങളുടെയും സ്വസ്ഥതക്കായി.

കോതമംഗലം :- കോതമംഗലം താലൂക്കിലെ വനത്തിനോട് ചേർന്നുള്ള ഒരു പ്രദേശമാണ് കുളങ്ങാട്ടുകുഴി. നവംബർ പതിനഞ്ചു ഞായറാഴ്ചയിലെ പ്രഭാതം കുളങ്ങാട്ടുകുഴിയിലെ നാട്ടുകാർക്ക് വിഷമകരമായ ഒരു ദൃശ്യമാണ് സമ്മാനിച്ചത്. കൊമ്പും കുത്തി വീണു, കൃഷിസ്ഥലത്തു ചെരിഞ്ഞ ഒരു കുട്ടി കൊമ്പൻ. വിവരം അറിഞ്ഞ നാട്ടുകാർ ഓടികൂടി,വനപാലകർ ഉടനെയെത്തി ആനയുടെ മരണത്തെ കുറിച്ച് അന്വേഷണവും ആരംഭിച്ചു . കാട്ടാനയെ മെരുക്കി നാട്ടാനകളാക്കി മനുഷ്യൻ തന്റെ കാര്യസാധ്യത്തിനുപയോഗിച്ചുതുടങ്ങിയിട്ട് വർഷങ്ങളെറേയായി. തടിപിടുത്തമായിരുന്നു ആദ്യകാലങ്ങളിൽ ആനകളുടെ പ്രധാനപണി, ഉത്സവക്കാലമായാൽ എഴുന്നള്ളിപ്പിനും, മേളത്തിനും എല്ലാം ആനകൾ പ്രധാനിയാണ് .ആനകളില്ലെങ്കിൽ എന്തുത്സവം.

പണ്ടു കാലങ്ങളിൽ കാട്ടിൽ തിന്നു കൊഴുത്തു, മേഞ്ഞു നടക്കലായിരുന്നു ആനകളുടെ പരിപാടി, വല്ലപ്പോഴെങ്ങാനും അറിഞ്ഞോ അറിയാതയോ നാട്ടിലിറങ്ങിയാൽ ആളുകൾ തീ കാണിച്ചും, പാട്ട കൊട്ടിയും, മറ്റു ശബ്ദമുണ്ടാക്കിയും പേടിപ്പിച്ചു കാട്ടിലേക്കയക്കുമായിരുന്നു. കൂടുതൽ ശല്യം ചെയ്യുന്നവയെ അല്ലെങ്കിൽ കാട്ടിലേക്ക് തിരിച്ചു പോകാത്ത ചില കാട്ടാനകളെ വനപാലകർ പിടിച്ചു മെരുക്കി. കാലങ്ങൾ കഴിഞ്ഞപ്പോൾ മനുഷ്യൻ ന്യൂ ജനറേഷൻ ആയപ്പോൾ കാട്ടാനകളുടെ സ്വഭാവവും മാറീതുടങ്ങി, ഒരു മാറ്റം ആരാണാഗ്രഹിക്കാത്തത്. കാടിനടുത്തുള്ള പ്രദേശങ്ങളിലെ കൃഷി സ്ഥലങ്ങളിലെ വാഴയും, ചക്കയുമെല്ലാം രാത്രിയുടെ യാമങ്ങളിൽ എപ്പോഴോ വന്നെത്തി വയറുനിറയെ കഴിച്ചു തിരിച്ചു പോവുകയായി.

വിശക്കുന്നവന് ഭക്ഷണം നൽകുക തന്നെ വേണം പക്ഷെ മനുഷ്യസമൂഹത്തോട് എന്തോ വല്ലാത്ത ദേഷ്യം പോലെ മനുഷ്യർ രാപകൽ കഷ്ടപെട്ടുണ്ടാക്കിയ വാഴയും,കപ്പയുമെല്ലാം ചോദിക്കാതെ അനുവാദമില്ലാത്തെ കഴിച്ചതും പോരാഞ്ഞിട്ട് കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു കടന്നു പോവുക കഷ്ടം തന്നെയല്ലേ. പണയംവെച്ചും, വായ്പയെടുത്തും കിട്ടിയ പണം കൊണ്ടു രാപകൽ നട്ടു നനച്ചു വളർത്തിയ കൃഷിയിടം ഒരു കൂസലുമില്ലാതെ കാട്ടാനകൾ നശിപ്പിക്കുമ്പോൾ ഉറക്കം നഷ്ടപ്പെട്ടു വീട്ടിലെ ജനലരികിൽ സങ്കടപ്പെട്ടു ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരിക്കാനെ മനുഷ്യർക്കാവുന്നുള്ളു.

വൈദ്യുതി കമ്പിവേലി, സോളാർ ഫെൻസിങ്, ട്രഞ്ച് തുടങ്ങി പല മാർഗങ്ങളും പയറ്റി നോക്കി ആദ്യമൊക്കെ കാട്ടാന ചെറുതായൊന്നു ഭയന്നെങ്കിലും,കുറച്ചു നാളുകൾക്കുള്ളിൽ ഇവയൊക്കെ അതിജീവിച്ചു,ഒറ്റക്കും കൂട്ടമായും ആനകൾ വീണ്ടുമെത്തി.. ആനകളാരാ മോൻ.

കുളങ്ങാട്ടുകുഴി, വാവേലി, വടാട്ടുപാറ തുടങ്ങി വനമേഖലയോടു ചേർന്ന കോതമംഗലത്തെ പ്രദേശങ്ങളിൽ കാട്ടാനകൾ മാത്രമല്ല കാട്ടുപന്നി, പെരുമ്പാമ്പ് തുടങ്ങി വിവിധ ജീവികൾ മനുഷ്യവാ സസ്ഥലങ്ങളിലെ നിത്യ സന്ദർശകരായി. ഇപ്പോൾ കുളങ്ങാട്ടുകുഴിയിൽ ചെരിഞ്ഞ ഈ കുട്ടി കൊമ്പനും നാട്ടുകാരെ വിറപ്പിച്ചു കൃഷി നാശം തുടങ്ങിയിട്ട് കുറച്ചു നാളായിയെന്നാണ് ജനസംസാരം. മരണം അതു മനുഷ്യന്റെയാകട്ടെ മറ്റു മൃഗങ്ങളുടെയാകട്ടെ ദുഃഖകരമാണ്…. കാട്ടാന ശല്യക്കാരനായിരുന്നെങ്കിലും കൊമ്പുകുത്തി ചെരിഞ്ഞ ആനയുടെ വേർപാട് ജനങ്ങളിൽ സങ്കടമുണർത്തിയ കാഴ്ച്ചയായി മാറി.

ആനചെരിഞ്ഞതോടെ കൊറോണ കാലമായിട്ടും ജനങ്ങൾ പാഞ്ഞെത്തി. വനപാലകരും, പോലീസും,നാട്ടുകാരും എല്ലാം കൂട്ടായി പ്രവർത്തിച്ചു ആനയുടെ ശരീരം പൊക്കിയെടുത്തു ഒരു ടിപ്പർ ലോറിയിലാക്കി മറ്റു പരിശോധനക്കായയച്ചു. നട്ടാനകളുടെ പ്രധാന പണിയായ തടി പിടുത്തം,ഇപ്പോൾ ഏറ്റെടുത്തു ആനകളെ ഈ ഭാരപ്പെട്ട പരിപാടിയിൽ നിന്നു കുറെയേറെ മോചിപ്പിച്ച ‘ക്രയിൻ ‘ ഉപയോഗിച്ചു തന്നെ ആനയുടെ ശരീരം പൊക്കിയെടുത്തു ടിപ്പർ ലോറിയിലാക്കിയത് ആളുകൾ അൽപ്പം വേദനയോടെയാണെങ്കിലും നോക്കി നിന്നു.

മനുഷ്യൻ അങ്ങനെയാണ് ഇന്നലെ വരെ അവരെ പേടിപ്പിച്ചു നടന്ന ആനയോടുള്ള ഒരു ദേഷ്യവും പുറത്തു പ്രകടിപ്പിക്കാതെ അവനെ കുളങ്ങാട്ടുകുഴിയിൽ നിന്നും യാത്രയാക്കി. തുമ്പിക്കൈ പുറത്തിട്ടു ടിപ്പറിൽ അവന്റെ ശരീരം അകന്നു പോകുന്നത് അവർ നോക്കി നിന്നു. ഒരു ആന പോയി എന്നുവെച്ചു കുളങ്ങാട്ടുകുഴി പോലെയുള്ള പ്രദേശങ്ങളിൽ വന്യജീവി ശല്യങ്ങൾ വിട്ടോഴിഞ്ഞിട്ടില്ല, ഒരു കാര്യം മാത്രം ഓർമ്മയിൽ എപ്പോഴും വേണം കാട്ടാനയാകട്ടെ, പന്നിയാകട്ടെ എല്ലാജീവികളും ഈ ഭൂമിയുടെ അവകാശികളാണ്. ഇനിയെങ്കിലും കാട്ടാനകളും മറ്റു മൃഗങ്ങളും ആയുസെത്താതെ ഇവിടെ ചത്തു വീഴരുത്… അവക്കും ജീവിക്കണം. മനുഷ്യരുടെ കൃഷിക്കും നാശ നഷ്ടങ്ങളുണ്ടാകരുത്. വനപാലകരും ഗവണ്മെന്റും എത്രയും പെട്ടെന്ന് ഒരു പ്രതിവിധി കണ്ടെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

You May Also Like

CHUTTUVATTOM

കോട്ടപ്പടി:  ഉപ്പുകണ്ടം ആയക്കാടൻ എ കെ വർഗീസ് (72)അന്തരിച്ചു. ഇന്ന് വൈകിട്ട് നാലര മണിയോടെ വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയതായി പറയുന്നു. വളരെ വൈകിയിട്ടും ആളെ കാണാതെ വന്നപ്പോൾ അന്വേഷിച്ചിറങ്ങിയപ്പോൾ...

NEWS

കോതമംഗലം:  – കോട്ടപ്പടി വടക്കുംഭാഗം വാവേലി മടത്തുംപാറയിൽ വർക്കി വർക്കിയെ (70) പുരയിടത്തിൽ വച്ച് ആന ആക്രമിച്ചു. പരിക്കേറ്റയാളെ കോതമംഗലം MBMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

NEWS

കോതമംഗലം :- കോട്ടപ്പടിയിൽ ടാപ്പിംഗ് തൊഴിലാളിക്കുനേരെ കാട്ടാനയാക്രമണം.കോ ട്ടപ്പടി സ്വദേശി പത്തനാപുത്തൻപുര അവറാച്ചൻ (70) എന്നയാൾക്കാണ് രാവിലെ വടക്കുംഭാഗത്ത് വച്ച് റബർ വെട്ടിക്കൊണ്ടിരിക്കുമ്പോൾ ആനയാക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റയാളെ കോതമംഗലം താലൂക്ക് ആശുപത്രിയിലും തുടർന്ന്...

CHUTTUVATTOM

കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ നീക്കുവാൻ നടപടിയായതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ...

NEWS

കോതമംഗലം: – കോട്ടപ്പടി, കൂവക്കണ്ടത്ത് വീട്ടുമുറ്റം വരെ എത്തിയ കാട്ടാന കൃഷി നാശം വരുത്തി, ഇന്ന് പുലർച്ചെയാണ് സംഭവം. കോട്ടപ്പടി പഞ്ചായത്തിലെ ഒന്നാം വാർഡായ പ്ലാമുടി, കൂവക്കണ്ടം ഭാഗത്തെ ജനങ്ങൾക്ക് വന്യമൃഗങ്ങളെ കൊണ്ടുള്ള ദുരിതം...

error: Content is protected !!