കോതമംഗലം : കോവിഡ് മഹാമാരിയിലും പൊതുജനത്തിന്റെ ഏതാവശ്യത്തിനും മുൻപന്തിയിൽ കോവിഡ് മാനദണ്ഡങ്ങൾ കർക്കശമായി പാലിച്ചുകൊണ്ട് പങ്കെടുത്തിരുന്ന കോതമംഗലത്തിന്റെ യുവ എം.എൽ.എക്കും രോഗം ബാധിച്ചു. ഏതൊരു പൊതുപ്രവർത്തകനും, ജനങ്ങൾക്കും മാതൃക ആക്കാവുന്ന രീതിയിൽ മാസ്ക് ധരിക്കുകയും ബ്രേക്ക് ദി ക്യാമ്പന്റെ ഭാഗമായുള്ള ഹാൻഡ് സാന്റിസിർ ഉപയോഗത്തിലൂടെയും ശ്രദ്ധേയനായിരുന്നു എം.എൽ.എ. പൊതു ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ആദ്യാവസാനം വരെ മാസ്കിൽ തൊടുകപോലും ചെയ്യാതെ കോവിഡ് പ്രോട്ടോക്കോൾ കർക്കശമായി പാലിച്ചിരുന്നു. മാസ്ക് കൃത്യമായി ധരിക്കുന്ന കാര്യത്തിൽ ഏതൊരു വ്യക്തിക്കും അനുകരിക്കാവുന്ന മാതൃകകൂടിയായിരുന്നു ആന്റണി ജോൺ.
ആൻ്റണി ജോൺ MLA യ്ക്കും, ഭാര്യക്കും കോവിഡ് പോസിറ്റീവ് ആയതിനാൽ വീട്ടിൽ നിരീക്ഷണത്തിലാണ്. ശനിയാഴ്ച്ച നടത്തിയ കോവിഡ് ടെസ്റ്റിന്റെ റിസൾട്ട് ഇന്ന് ലഭിച്ചപ്പോളാണ് പോസിറ്റീവ് ആണെന്ന് അറിയുന്നത്. കരുതലോടെ കോവിഡ് മഹാമാരിയെ പൊരുതിത്തോൽപ്പിക്കേണ്ട സമയമാണെന്നും എം.എൽ.എ ഓർമിപ്പിക്കുന്നു. കോവിഡ് നെഗറ്റിവ് ആയി സുഖം പ്രാപിച്ചു തിരിച്ചെത്തുംവരെ എന്ത് ആവശ്യങ്ങൾക്കും MLA ഓഫീസുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു. ഫോൺ നമ്പർ : 9946640994