കോതമംഗലം : – ഓൺലൈൻ പഠനത്തിന്റെ തുടർ പ്രവർത്തനത്തിനായി സ്കൂൾ കുട്ടികൾക്ക് വായന കാർഡ് വിതരണം ചെയ്യും.ആദ്യ ഘട്ടത്തിൽ 1 മുതൽ 4 വരെയുള്ള വർക്ക് ഷീറ്റുകൾ നൽകും.കോതമംഗലം നിയോജക മണ്ഡലത്തിന്റെ വിതരണോദ്ഘാടനം നെല്ലിക്കുഴി ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.വിവിധ വിഷയങ്ങളിൽ കുട്ടികളെ കർമ്മ നിരതരാക്കാനും ഓൺലൈൻ പഠനത്തിന്റെ വിലയിരുത്തൽ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വർക്ക് ഷീറ്റുകൾ രൂപകല്പന നൽകിയിരിക്കുന്നത്.7147 – ഓളം കുട്ടികൾക്കാണ് വർക്ക് ഷീറ്റുകൾ വിതരണം ചെയ്യുന്നത്.
മലയാളം,ഇംഗ്ലീഷ് മാധ്യമങ്ങളിലുള്ള വർക്ക് ഷീറ്റുകൾ പ്രിന്റ് ചെയ്ത് ബി ആർ സി വഴി സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട്. കുട്ടികൾക്ക് നൽകുന്ന വർക്ക് ഷീറ്റുകൾ പൂർത്തിയാക്കുന്നതിന് വേണ്ട സഹായം അധ്യാപകർ നൽകുകയും പൂർത്തിയാക്കുന്ന വർക്ക് ഷീറ്റുകൾ രണ്ടാഴ്ചക്കുശേഷം കുട്ടികളിൽ നിന്നും തിരികെ വാങ്ങി സ്കൂളുകളിൽ സൂക്ഷിക്കും. 5,6,7 ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള വർക്ക് ഷീറ്റുകളുടെ വിതരണം ഉടൻ പൂർത്തിയാകുമന്ന് എം എൽ എ അറിയിച്ചു.