കോതമംഗലം : സ്വകാര്യ ബസ്സിടിച്ച്മറിഞ്ഞ ബൈക്കിൽനിന്നും തെറിച്ചുവീണ മൂന്നര വയസ്സുകാരന് ദാരുണാന്ത്യം. ഏ.എം.റോഡിൽ കിഴക്കേ ഇരുമലപ്പടി കവലയിൽ ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. കോട്ടപ്പടി മൂന്നാംതോട് പട്ടരുമഠംവീട്ടിൽ ശഹീറിൻ്റെയും ഫസീലയുടെയും ഏകമകൻ മുഹമ്മദ് റയീസാണ് അപകടത്തിൽ മരിച്ചത്. കുടുംബംസഞ്ചരിച്ച ബൈക്കിനെ ബസ്മറികടന്നു പോകുന്നതിനിടെയായിരുന്നു ദുരന്തം. ബസ്സിൻ്റെ പാർശ്വഭാഗം ബൈക്കിൽതട്ടിയതോടെ നിയന്ത്രണം വിട്ട് മറിഞ്ഞപ്പോൾ കുട്ടിതെറിച്ചു പോവുകയായിരുന്നു.
ഉടനടി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിൻ്റെജീവൻ രക്ഷിക്കാനായില്ല. മുഖത്ത് സാരമായിപരിക്കേറ്റ പിതാവ് ശഹീർ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. മുഹമ്മദ് റയീസിൻ്റെ ഖബറടക്കം ബുധനാഴ്ച പകൽ കോട്ടപ്പടി ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.




























































