Connect with us

Hi, what are you looking for?

NEWS

ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി പണം തട്ടിക്കുന്ന വൻ റാക്കറ്റ് കോതമംഗലം മേഖലയിൽ സജീവം.

  • പി.എ.സോമൻ

കോതമംഗലം: ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി പണം തട്ടിക്കുന്ന വൻ റാക്കറ്റ് കോതമംഗലം മേഖലയിൽ സജീവം . കൊവിഡിന്റെ വ്യാപനംമൂലം ദൈനംദിന ചിലവുകൾ പോലും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന നിർദനരായ പ്രായമുള്ള ലോട്ടറിക്കച്ചവടക്കാരെയാണ് ഇത്തരക്കാർ നോട്ടമിടുന്നത്. കഴിഞ്ഞ ദിവസം ലോട്ടറി വില്പന നടത്തിയ പിണ്ടിമന സ്വദേശി ശ്രീധരനെയാണ് ഇത്തരത്തിൽ കബളിപ്പിച്ചത്. കണ്ടാൽ മാന്യനെന്ന് തോന്നുംവിധം വസ്ത്രധാരണവും മാന്യമായ ഇടപെടലുമായി എത്തിയ മദ്യവയസ്കൻ കഴിഞ്ഞ 7-ാം തീയതി നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെA0672687 എന്ന ടിക്കറ്റിലെ 2687 എന്ന നമ്പറിലെ 6 തിരുത്തി 8 ആക്കിയപ്പോൾ 2887 ആയി ഇ ടിക്കറ്റിന് 1000 രൂപ പ്രൈസ് ഉണ്ടായിരുന്നു ഒറ്റനോട്ടത്തിൽ ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധമാണ് ടിക്കറ്റിൽ തിരുത്തൽ നടത്തിയിരിക്കുന്നത് ടിക്കറ്റുമായി വന്നയാളുടെ കൈവശം 1000 രൂപ പ്രൈസ് ഉളള ആറ് ടിക്കറ്റുമായിട്ടാണ് ശ്രീധരനെ സമീപിച്ചത്.

എന്നാൽ ടിക്കറ്റുമായി വന്നയാളെ പരിചയമില്ലാത്തതിനാൽ തന്റെ കൈയ്യിൽ രണ്ടെണ്ണത്തിന് ഉള്ള പണം മാത്രമാണ് ഉള്ളു എന്ന് പറയുകയും രണ്ട് ടിക്കറ്റ് മാറി രണ്ടായിരം രൂപ നൽകുകയും ചെയ്തു. പിന്നീട് താൻ ടിക്കറ്റ് വിശദമായി പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി ശ്രീധരന് മനസിലായത്. ഇത്തരത്തിൽ ഗ്രാമപ്രദേശങ്ങളിൽ ടിക്കറ്റ് വില്പന നടത്തുന്നവരെയാണ് ഇത്തരക്കാർ കബളിപ്പിക്കുന്നത്. മറ്റൊരു ലോട്ടറി വില്പനക്കാരനും ഇതേ നമ്പർ ടിക്കറ്റിൽ നാലായിരം രൂപ നഷ്ടപ്പെട്ടിരുന്നു.

സമാനമായ മറ്റൊരു ലോട്ടറി തട്ടിപ്പ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടന്നിരുന്നു. ഏകദേശം 85 ഓളം ടിക്കറ്റുമായി നിന്ന പ്രായമുള്ള വില്പനക്കാരന്റെ അടുക്കൽ ചെന്ന് ഇരുചക്ര യാത്രക്കാരൻ വില്പ്നക്കാരന്റെ കൈവശമുള്ള മുഴുവൻ ടിക്കറ്റും ആവശ്യപ്പെട്ടു. ടിക്കറ്റ് വാങ്ങിയ ശേഷം എ.ടി.എമ്മിൽ നിന്ന് പണം നൽകാമെന്ന് പറഞ്ഞ് ലോട്ടറി വില്പനക്കാരൻ ബൈക്കിൽ കയറി എ.ടി.എമ്മിന് മുന്നിൽ വാഹനം നിർത്തി പിറകിലിരുന്ന ലോട്ടറി വില്പ്നക്കാരൻ വണ്ടിയിൽ നിന്നും ഇറങ്ങിയ തക്കം നോക്കി ലോട്ടറി ടിക്കറ്റുമായി ബൈക്ക് യാത്രികൻ കടന്നുകളഞ്ഞു. 3400 രൂപയുടെ ടിക്കറ്റാണ് നഷ്ടമായത് .

You May Also Like

error: Content is protected !!