Connect with us

Hi, what are you looking for?

NEWS

ആയിരം കടന്ന് എറണാകുളം ജില്ല; കോതമംഗലം മേഖലയിൽ 35 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് വെള്ളിയാഴ്ച 9258 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 20 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 184 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കോതമംഗലം മുനിസിപ്പാലിറ്റിയില്‍ 8 പേർക്കും, നെല്ലിക്കുഴിയിൽ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 22 പേർക്കും, പിണ്ടിമന പഞ്ചായത്തില്‍ മൂന്നുപേര്‍ക്കും, കീരമ്പാറയില്‍ രണ്ടുപേര്‍ക്കും ഇന്ന് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു.


എറണാകുളം ജില്ലയിൽ ഇന്ന് 1042 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 30
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ- 851
• ഉറവിടമറിയാത്തവർ – 147
• ആരോഗ്യ പ്രവർത്തകർ-11
ഐ എൻ എച്ച് എസ് – 3


• ഇന്ന്212 പേർ രോഗ മുക്തി നേടി. ഇതിൽ 206 പേർ എറണാകുളം ജില്ലക്കാരും 5 പേർ മറ്റ് ജില്ലക്കാരും ഒരാൾ മറ്റ് സംസ്ഥാനത്തുനിന്നുമാണ്
• ഇന്ന് 1932 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1093 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 24451 ആണ്. ഇതിൽ 22638 പേർ വീടുകളിലും 156 പേർ കോവിഡ് കെയർ സെന്ററുകളിലും 1657 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 210 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 183 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8680 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 241
• പി വി എസ് – 27
• സഞ്ജീവനി – 110
• സ്വകാര്യ ആശുപത്രികൾ – 719
• എഫ് എൽ റ്റി സികൾ – 1788
• വീടുകൾ – 5795
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9422 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1379 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1580 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1061 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 2216 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
• ഇന്ന് 443 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 280 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• രാജഗിരി കോളേജിലെ എൻ എസ് എസ് വോളന്റീർമാർക്ക് കോവിഡ് പ്രതിരോധ മാർഗങ്ങൾ, റിവേഴ്‌സ് ക്വാറന്റൈൻ എന്നീ വിഷയങ്ങളെ കുറിച്ച് പരിശീലനം നടത്തി.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ രണ്ടാമത്തെ ബാച്ചിൻറെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി വി എസ് ആശുപത്രിയിൽ നടന്നുകൊണ്ടിരിക്കുന്നു.
• വാർഡ് തലത്തിൽ 4636 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 151 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

കൊറോണ കൺട്രോൾറൂം
എറണാകുളം 02/10/ 20
ബുള്ളറ്റിൻ – 6.15 PM
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

error: Content is protected !!