ഏബിൾ. സി. അലക്സ്
കോതമംഗലം :അറിയപ്പെടുന്ന കാലാകാരനും, ശില്പിയുമായ ഡാവിഞ്ചി സുരേഷ്, തന്റെ പുതിയ പരീക്ഷണങ്ങൾ തുടരുകയാണ്. ഇത്തവണ വിവിധ ഇനത്തിലുള്ള വിത്തുകൾ ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ പരീക്ഷണം. പത്തൊന്‍പത് തരം കാര്‍ഷിക വിത്തുകള്‍ ഉപയോഗിച്ച് മഹാത്മാ ഗാന്ധിയുടെ ചിത്രം ആറടി വലുപ്പമുള്ള വട്ട മേശയ്ക്ക് മുകളില്‍ മൂന്നു മണിക്കൂര്‍ കൊണ്ടാണ് ഡാവിഞ്ചി സുരേഷ് നിര്‍മിച്ചത്.
തൃശൂർ, മണ്ണുത്തിയിലെ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും കാര്‍ഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തില്‍ നിന്നുമായി വാങ്ങിയ നല്ലയിനം വിത്തുകള്‍ കൊണ്ടാണ് ഈ ഗാന്ധി ചിത്രം ഡാവിഞ്ചി പൂര്‍ത്തിയാക്കിയത്. വിവിധ മാധ്യമങ്ങള്‍ ഉപയോഗിച്ച് ചെയ്തു കൊണ്ടിരിക്കുന്ന നൂറിലേയ്ക്കുള്ള യാത്രയിലെ അറുപത്തിയാറാമത്തെ മാധ്യമമാണ് വിത്തുകള്‍ ചെറുപയര്‍ , മല്ലി , കടുക് , മുളക് , പയര്‍ , ചോളം , മത്തങ്ങ , പടവലങ്ങ , ഉഴുന്ന് , വെള്ളരി, വാളരി പയര്‍ , ഉലുവ , വഴുതനങ്ങ , ചീര , ജാക്‍ബീന്‍ , കുംബളം , വെണ്ടക്ക , പാവക്ക , ചുരക്ക എന്നീ വിത്തുകള്‍ ആണ് ചിത്രം ചെയ്യാനായി ഡാവിഞ്ചി ഉപയോഗിച്ചത്.