കോതമംഗലം: കോതമംഗലം റവന്യൂ ടവറിൽ നിന്ന് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയ കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മനോജ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി കെ സോമൻ മുഖ്യ പ്രഭാഷണം നടത്തി.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി എൻ അനിത,സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം സി പി മുഹമ്മദ്,ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം വി വി കുഞ്ഞപ്പൻ,സെക്രട്ടറി കെ ഒ കുര്യാക്കോസ്,പി എൻ മുഹമ്മദലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
