കോതമംഗലം: കോതമംഗലം താലൂക്കിൽ നിന്നും സാമൂഹിക സന്നദ്ധ സേനയിൽ അംഗങ്ങളായി ചേർന്ന് ട്രൈനിങ്ങ് പൂർത്തിയാക്കിയ 34 വോളൻ്റിയർമാർക്ക് ആൻ്റണി ജോൺ എം എൽ എ സാമൂഹിക സന്നദ്ധ സേന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസിൽദാർ പി എം അബ്ദുൾ സലാം,എച്ച്.സി. എം വി സജീവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രകൃതി ദുരന്തങ്ങളിലും കോവിഡ് പോലെയുള്ള മഹാ മാരികളിലും കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധ സേന അംഗങ്ങൾക്ക് ഓൺലൈൻ വഴിയാണ് ട്രൈനിങ്ങ് നൽകിയത്.
