കോതമംഗലം: പൈങ്ങോട്ടൂർ പഞ്ചായത്തിൽ കുളപ്പുറം നീന്തൽ പരിശീലന കേന്ദ്രം ആരംഭിച്ചു. നീന്തൽ പരിശീലന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം എൽദോ എബ്രഹാം എംഎൽഎയും,ആന്റണി ജോൺ എംഎൽഎയും ചേർന്ന് നിർവഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം അധ്യക്ഷയായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വിൻസൻ ഇല്ലിക്കൽ,എ വി രാജേഷ്,സാബു മത്തായി,എ വി സുരേഷ്,കുളപ്പുറം ഇടവക പള്ളി വികാരി ഫാദർ ജോൺസൻ ഒറോപ്ലാക്കൽ,ജോസഫ് ജോൺ പിച്ചാപ്പിള്ളിൽ,ബിജു പുതിയിടം,ജോൺസൺ ജോസഫ്,റെജി ആടുകുഴി, ഷിജോ പി,ജോർജ്ജുകുട്ടി തയ്യിൽ,അനിൽ ജോസ്,അനിൽകുമാർ ഓ കെ,ബേബി ചുണ്ടാട്ട്,ജോൺ പുതിയിടം,ജോൺ വി തയ്യിൽ,സി റ്റി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
